News
വിശുദ്ധ കുര്ബാന മദ്ധ്യേ ന്യൂആര്ക്ക് ബിഷപ്പിനു നേരെ ആക്രമണം
സ്വന്തം ലേഖകന് 30-01-2017 - Monday
ന്യൂജേഴ്സി: ന്യൂആര്ക്ക് തിരുഹൃദയ കത്തീഡ്രലില് വിശുദ്ധ ബലിയര്പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല് ക്രൂസിനെതിരെ അജ്ഞാതന്റെ ആക്രമണം. വിശുദ്ധ കുര്ബാനയുടെ ആരംഭത്തിലുള്ള പ്രാര്ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില് ബിഷപ്പ് വീണിരിന്നു. ഉടന് തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള് താരമായിരിന്ന റോബര്ട്ടോ ക്ലെമെന്ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്സ് മില്ലര് എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
More Archives >>
Page 1 of 134
More Readings »
ഫ്രാന്സിസ് പാപ്പയുടെ സൗഖ്യവും തിരിച്ചുവരവുമാണ് പ്രധാനം: ഊഹാപോഹങ്ങള് തള്ളി വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി
വത്തിക്കാന് സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പ്രതികരണവുമായി...

ഫ്രാൻസിസ് പാപ്പയ്ക്കു ശ്വാസതടസ്സം, ഓക്സിജനും രക്തവും നല്കി: ആരോഗ്യസ്ഥിതി അപകടകരമായ നിലയിലെന്ന് വത്തിക്കാന്
വത്തിക്കാന് സിറ്റി: ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ...

ഫ്രാന്സിസ് പാപ്പയ്ക്കു വേണ്ടി ഇന്ന് ഭാരത സഭയില് പ്രാര്ത്ഥന ദിനം
ന്യൂഡൽഹി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ എത്രയും വേഗം സുഖം...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 1: 21-34 | ഭാഗം 04
ഈശോ കഫര്ണാമിലെ സിനഗോഗില്, ഈശോ ശിമയോന്റെ ഭവനത്തില് തുടങ്ങീയ വിശുദ്ധ മര്ക്കോസിന്റെ...

ഐവിഎഫ് വ്യാപിപ്പിക്കുവാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് അമേരിക്കന് മെത്രാന് സമിതി
വാഷിംഗ്ടൺ ഡിസി: എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇന് വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ...

നാളെ പത്രോസിന്റെ സിംഹാസന തിരുനാളില് ജെമെല്ലി ആശുപത്രിക്ക് മുന്നില് പ്രത്യേക പ്രാര്ത്ഥന നടത്താന് വിശ്വാസി സമൂഹം
റോം: ന്യുമോണിയയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ ഒരാഴ്ച പിന്നിട്ട...
