News - 2025

യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 18-03-2017 - Saturday

ഡമാസ്ക്കസ്: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും നൂറുകണക്കിനു ഇസ്ലാം മത വിശ്വാസികള്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിക്കുന്ന വാര്‍ത്ത 'കരിസ്മ ന്യൂസ്' എന്ന അന്താരാഷ്ട്ര മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇതില്‍ മുന്‍ ഐ‌എസ് തീവ്രവാദികളും ഉള്‍പ്പെടുന്നതായും വാര്‍ത്തയില്‍ പറയുന്നു. തങ്ങള്‍ക്കുണ്ടായ യേശുവിന്റെ ചില ദര്‍ശനങ്ങളും സ്വപ്നങ്ങളുമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു മാമോദീസ സ്വീകരിച്ചവര്‍ കരിസ്മ ന്യൂസിനോട് പങ്കുവെച്ചു.

സിറിയയിലെ ആഭ്യന്തര കലാപങ്ങളുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ വീടും വസ്തുവകകളും ഉപേക്ഷിച്ച് ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അബു റഡ്വാന്റെ ജീവിതസാക്ഷ്യവും കരിസ്മ ന്യൂസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുവിന്റെ ദര്‍ശനം തനിക്ക് ലഭിച്ചതെന്നും തുടര്‍ന്നു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും സിറിയന്‍ സ്വദേശിയായ അബു റഡ്വാന്‍ സാക്ഷ്യപ്പെടുത്തുന്നു.

അബു റഡ്വാനേയും കുടുംബത്തേയും മാമ്മോദീസ മുക്കിയത് മെത്രാന്‍ ജോര്‍ജ്ജ് സാലിബ ആണ്. 2011-ല്‍ സിറിയന്‍ ആഭ്യന്തര കലാപം രൂക്ഷമായത് മുതല്‍ ഏതാണ്ട് നൂറോളം സിറിയന്‍ അഭയാര്‍ത്ഥികളെ ജ്ഞാനസ്നാനപ്പെടുത്തിയതായി മെത്രാന്‍ സാലിബ പറയുന്നു. അതേ സമയം മെത്രാന്‍ ജോര്‍ജ്ജ് സാലിബാക്ക് പുറമേ നിരവധി പേരില്‍ നിന്നും നൂറു കണക്കിന് ഇസ്ലാം മത വിശ്വാസികള്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ അത്ഭുതകരമായ മന പരിവര്‍ത്തനത്തിന്റെ ജീവിതസാക്ഷ്യവും 'കരിസ്മ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വപ്നത്തില്‍ വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍ “നീ എന്റെ ആളുകളെ കൊല്ലുകയാണ്” എന്ന് തന്നോടു പറഞ്ഞതായും ഇത് മനസ്സില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കിയെന്നും മുന്‍ ഐ‌എസ് ഭീകരന്‍ വെളിപ്പെടുത്തി. തീവ്രവാദിയായിരിന്ന സാഹചര്യത്തില്‍ കൊലപ്പെടുത്തിയ ഒരു ക്രിസ്ത്യാനിയുടെ കയ്യില്‍ നിന്നും ഇയാള്‍ക്ക് ഒരു ബൈബിള്‍ കിട്ടിയിരുന്നു. അയാള്‍ ആ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. യേശുവിന്റെ അനുയായിയാകുവാന്‍ അവിടുന്ന് തന്നെ വിളിക്കുന്നതായി മനസ്സിലാക്കിയ അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു.

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു ശേഷം തന്റെ ഗോത്രത്തില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി അബു റഡ്വാന്‍ കരിസ്മ ന്യൂസിനോട് പങ്കുവെച്ചു. “മരിക്കുകയാണെങ്കില്‍ ദേവാലയത്തിന്റെ മുന്നില്‍ കിടന്നു മരിക്കണം" എന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവരുടെ നവീകരണം ശക്തമായ സാക്ഷ്യമായി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

More Archives >>

Page 1 of 152