News - 2025

ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നടപടികള്‍ അവസാന ഘട്ടത്തിലെന്ന് സൂചന

സ്വന്തം ലേഖകന്‍ 22-03-2017 - Wednesday

കൊ​​​ച്ചി: മദ്ധ്യപ്രദേശിലെ ഇ​​​ൻ​​​ഡോറില്‍ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​കള്‍ അവസാനഘട്ടത്തിലെന്ന് സൂചന. നാമകരണ നടപടികളുടെ ഭാഗമായുള്ള വി​​​വി​​​ധ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​വും വോ​​​ട്ടിം​​​ഗും ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സം​​​ഘം പൂര്‍ത്തിയാക്കിയതായാണ് വിവരം. പ്രസ്തുത രേഖകളില്‍ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​തോ​​​ടെ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാഴ്ത്തപ്പെട്ടവരുടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ തീ​​​യ​​​തി തീരുമാനിക്കും.

ഇക്കഴിഞ്ഞ നവംബറില്‍ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ശാ​​​ന്തി​​​ന​​​ഗ​​​ർ പ​​​ള്ളി​​​ക്കു മുന്‍ഭാഗത്തുള്ള ക​​​ബ​​​റി​​​ട​​​ത്തി​​​ൽ​​നി​​​ന്നു സി​​​സ്റ്റ​​​റി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പുറത്തെടുത്തിരിന്നു. സിസ്റ്റർ റാണി മരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിലെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും പിന്നീട് വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​ത്തി​​​ക്കാ​​​ന്‍റെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​ന്മാ​​​രു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്ന് ഈ ​​​രേ​​​ഖ​​​ക​​​ൾ പഠന വിഷയമാക്കി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇതിന് അ​​​ടു​​​ത്ത ഘ​​​ട്ടമെന്ന നിലയിലാണ് ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ യോ​​​ഗം ന​​​ട​​​ന്ന​​​ത്.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​ർ ഉ​​​ദ​​​യ്ന​​​ഗ​​​ർ കേ​​​ന്ദ്രീ​​​ക​​​രിച്ചു തന്റെ ജീവിതം സമര്‍പ്പിച്ച സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ സു​​​വി​​​ശേ​​​ഷ​​​വേ​​​ല​​​യ്ക്കൊ​​​പ്പം സാധാരണക്കാര്‍ക്കും വി​​​ദ്യാ​​​ഭ്യാ​​​സ​​​വും തൊ​​​ഴി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും വലിയ നേതൃത്വമാണ് വഹിച്ചത്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ രോ​​​ഷാ​​​കു​​​ല​​​രാ​​​യ പ്ര​​​ദേ​​​ശ​​​ത്തെ ജ​​ന്മി​​​മാ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മം ആരംഭിക്കുകയായിരിന്നു. 1995 ഫെ​​​ബ്രു​​​വ​​​രി 25ന് ​​​ഇ​​​ൻ​​​ഡോ​​​ർ-​​​ഉ​​​ദ​​​യ്ന​​​ഗ​​​ർ റൂ​​​ട്ടി​​​ൽ ബ​​​സ് യാ​​​ത്ര​​യ്​​​ക്കി​​​ടെ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ ക​​​ത്തി​​​ക്കി​​​ര​​​യാ​​​യി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു.

പിന്നീട് ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ന​​​സാ​​​ന്ത​​​ര​​​പ്പെ​​​ട്ട സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി മാതാപിതാക്കളോട് മാ​​​പ്പു​​​ചോദിച്ചിരിന്നു. 2007 ജ​​​നു​​​വ​​​രി 19നു ​​​പു​​​ല്ലു​​​വ​​​ഴി​​​യി​​​ലെ സി​​​സ്റ്റ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാണ് പ്രതി സിസ്റ്ററിന്റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ പൈ​​​ലി​​​യേ​​​യും ഏ​​​ലീ​​​ശ്വ​​​യേ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ത​​​ങ്ങ​​​ളു​​​ടെ മ​​​ക​​​ളു​​​ടെ ഘാ​​​ത​​​ക​​​നെ മ​​​ക​​​നെ​​​പ്പോ​​​ലെ സ്വീകരിച്ച മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ക്ഷമിക്കുന്ന സ്നേഹമാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. അതേ സമയം സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സി​​​സ്റ്റ​​​ർ സെ​​​ൽ​​​മിയും മിഷന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്.

More Archives >>

Page 1 of 154