News - 2025

കോട്ടയം അതിരൂപതയിലെ 7 സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 20-03-2017 - Monday

പാലാ: കോട്ടയം അതിരൂപതയിലെ ഏഴ് സെമിനാരി വിദ്യാര്‍ഥികള്‍ തടിയമ്പാട് ഫാത്തിമമാതാ പള്ളിയില്‍ വച്ച് ഡീക്കന്‍ പട്ടം സ്വീകരിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരുടെ കൈവയ്പു ശുശ്രുഷ വഴിയാണ് ഡീക്കന്‍ പട്ടം നല്‍കിയത്.

മാണി കൊന്തനാനിക്കല്‍ ഉഴവൂര്‍, സിറിയക്ക് ഒാട്ടപ്പള്ളില്‍ ചാമക്കാല ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ നീണ്ടൂര്‍, ചാക്കോ കൂട്ടക്കല്ലൂങ്കല്‍ കരിങ്കുന്നം, തോമസ് താഴത്തുവെട്ടത്ത് ചമതച്ചാല്‍, കുര്യന്‍ വലിയപുളിഞ്ചാക്കല്‍ ഏറ്റുമാനൂര്‍, മാത്യു കാലായികരോട്ട് പാച്ചിറ എന്നിവരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

ആഘോഷമായ ദിവ്യബലിയില്‍ അതിരൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ബിബി തറയില്‍, ഓ‌എസ്‌എച്ച് സുപ്പീരിയര്‍ ഫാ.കുര്യന്‍ തട്ടാറുകുന്നേല്‍, എം‌എസ്‌പി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍, ഓ‌എസ്‌ബി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ബോബി പന്നൂറയില്‍, പടമുഖം ഫൊറോനാ വികാരി ഫാ.സാബു മാലിതുരുത്തേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നിരവധി വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

More Archives >>

Page 1 of 153