News - 2025

മുഖ്യമന്ത്രിയും ഗവര്‍ണറും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

സ്വന്തം ലേഖകന്‍ 16-04-2017 - Sunday

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ പി സദാശിവവും ഈസ്റ്റർ ആശംസകൾ നേർന്നു. പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമർപ്പണം പ്രചോദനമേകുന്നതാണെന്നും ഏവർക്കും സ്‌നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള മലയാളികൾക്കു ഗവർണർ പി.സദാശിവവും ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപിനെ വാഴ്‌ത്തുന്ന ഈസ്റ്റർ, നമ്മുടെ മനസ്സിൽ പ്രതീക്ഷയും സമാധാനവുമേകട്ടെ. ഒപ്പം, ദുർബലരെയും പീഡിതരെയും അനുകമ്പയോടെയും ഒരുമയോടെയും സേവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

More Archives >>

Page 1 of 164