News

ഫാത്തിമയില്‍ ജനസാഗരം: പ്രാര്‍ത്ഥനാപൂര്‍വ്വം ഫ്രാന്‍സിസ് പാപ്പയും

സ്വന്തം ലേഖകന്‍ 13-05-2017 - Saturday

പോര്‍ച്ചുഗല്‍: പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഫാത്തിമ. ലക്ഷകണക്കിനു തീര്‍ത്ഥാടകര്‍ ഒന്നുചേരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ ഫാത്തിമായില്‍ എത്തി. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് ഈ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ പരിപാടി.

ഇന്നലെ മെയ് 12 വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് വത്തിക്കാനില്‍ നിന്നും യാത്രപുറപ്പെട്ട ഫ്രാന്‍സിസ് പാപ്പ 30 കി.മി. യാത്രചെയ്ത് റോമിലെ ഫ്യുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. ശേഷം കൃത്യം രണ്ടു മണിക്ക് അല്‍-ഇത്താലിയയുടെ എ321 വിമാനത്തില്‍ പോര്‍ച്ചുഗലിലേയ്ക്ക് യാത്രയായി.

മാ​​ർ​​പാ​​പ്പ സ​​ഞ്ച​​രി​​ച്ച വി​​മാ​​നം പോ​​ർ​​ച്ചു​​ഗ​​ൽ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ, സു​​ര​​ക്ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് വ്യോ​​മ​​സേ​​ന​​യു​​ടെ ര​​ണ്ട് എ​​ഫ്-16 യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ അ​​നു​​ഗ​​മി​​ച്ചി​​രു​​ന്നു. വൈകുന്നേരം 4.30-ന് പോര്‍ച്ചുഗല്ലിലെ വ്യോമസേനയുടെ മോ​​​ണ്ടെ റി​​​യെ​​​ലോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ​​​യും വ​​​ത്തി​​​ക്കാ​​​ന്‍റെ​​​യും പ​​​താ​​​ക​​​ക​​​ൾ വീ​​​ശി ആ​​​യി​​​ര​​​ങ്ങ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​ പു​​​റ​​​ത്ത് മാ​​​ർ​​​പാ​​​പ്പ​​​യെ വ​​​ര​​​വേ​​​റ്റു. പോ​​​ർ​​​ച്ചു​​​ഗ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​സെ​​​ലോ റെ​​​ബെ​​​ലോ ഡി​​​സൂ​​​സ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ കോ​​​സ്റ്റ​​​യും ചേ​​​ർ​​​ന്ന് മാ​​​ർ​​​പാ​​​പ്പ​​​യെ സ്വീ​​​ക​​​രി​​​ച്ചു.

വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് കഴിഞ്ഞ്, പാപ്പാ അവിടത്തെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍സേല്‍ റിബേലോ സൂസയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. പിന്നീട് വിമാനത്താവളത്തില്‍നിന്നും 40 കി.മി. അകലെയുള്ള ഫാത്തിമയിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്ര തിരിക്കുകയായിരിന്നു. വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​കം ക​​​രു​​​തി​​​യ പൂ​​​ക്ക​​​ൾ തി​​​രു​​​സ്വ​​​രൂ​​​പ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ സമര്‍പ്പിച്ച പാപ്പ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം ജ​​​പ​​​മാ​​​ല​​​യി​​​ലും സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.

ഇന്ന് രാ​​​വി​​​ലെ പ​​​ത്തി​​​നു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലി നടക്കും. തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ പ​​​രി​​​ശു​​​ദ്ധ ത്രി​​​ത്വ​​​ത്തി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ​​​യും പ​​​രി​​​ശു​​​ദ്ധ ജ​​​പ​​​മാ​​​ല​​മാ​​​താ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ​​​യും മ​​​ധ്യ​​​ത്തി​​​ലു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ ച​​​ത്വ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യും നാ​​​മ​​​ക​​​ര​​​ണ​​​ച്ച​​​ട​​​ങ്ങും ന​​​ട​​​ക്കു​​​ന്ന​​​ത്. ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ ജസീന്തയെയും ഫ്രാൻസിസ്കോയെയും മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രായി പ്രഖ്യാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നാലുലക്ഷം തീർഥാടകരാണ് എത്തുന്നത്. എട്ടു കർദിനാൾമാരും 71 ബിഷപ്പുമാരും 2000 പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 175