News - 2025

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ 4നു തന്നെ: വത്തിക്കാനില്‍ നിന്നു സ്ഥിരീകരണം

സ്വന്തം ലേഖകന്‍ 26-05-2017 - Friday

കൊ​​​ച്ചി: സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ന​​​വം​​​ബ​​​ര്‍ നാ​​​ലി​​​നു തന്നെ നടക്കുമെന്ന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്‍​ഡോ​​​റിലാണ് ചടങ്ങുകള്‍ ന​​​ട​​​ക്കുക. ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു​ വ​​​ത്തി​​​ക്കാ​​​നി​​​ല്‍ നി​​​ന്നു​​​ള്ള അ​​​റി​​​യി​​​പ്പ് ഇ​​​ന്ന​​​ലെ ഇ​​​ന്‍​ഡോ​​​ര്‍ ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ലും എ​​​ഫ്‌​​​സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ലു​​​വ​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തും ല​​​ഭി​​​ച്ചു. നവംബര്‍ 4നു സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉയര്‍ത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരിന്നു.

വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ര്‍​ദി​​​നാ​​​ള്‍ ഡോ. ​​​ആ​​​ഞ്ജ​​​ലോ അ​​​മാ​​​ത്തോയുമായി എ​​​ഫ്‌​​​സി​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ജോ​​​സ​​​ഫ് ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തിയിരിന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍. റോ​​​ബ​​​ര്‍​ട്ട് സാ​​​ര്‍​ണോ​​​യും ച​​​ട​​​ങ്ങി​​​ൽ പ​​ങ്കെ​​ടു​​ക്കും. ഇ​​​രു​​​വ​​​രും ന​​​വം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. ഇ​​​ന്‍​ഡോ​​​ര്‍ ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​നു സ​​​മീ​​​പ​​​ത്തെ സെ​​​ന്‍റ് പോ​​​ള്‍​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ രാ​​​വി​​​ലെ പ​​​ത്തി​​​നു ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

പ്ര​​​ഖ്യാ​​​പ​​​ന​​ത്തിന്റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്ത മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍, ക​​​ര്‍​ദി​​​നാ​​​ളി​​​നെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​ണി​​​ച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇ​​​ന്‍​ഡോ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ല്‍, ഭോ​​​പ്പാ​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ര്‍​ണേ​​​ലി​​​യോ, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ര്‍, മെ​​​ത്രാ​​​ന്മാ​​​ര്‍ എ​​​ന്നി​​​വ​​​രും പ്രഖ്യാപന ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ര്‍​ന്നു മ​​​ന്ത്രി​​​മാ​​​രു​​​ള്‍​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​കും.

ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം ഇ​​​ന്‍​ഡോ​​​റി​​​ലെ സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും. അ​​​ഞ്ചി​​​നു സി​​​സ്റ്റ​​​ര്‍ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​മു​​​ള്ള ഉ​​​ദ​​​യ്ന​​​ഗ​​​ര്‍ സേ​​​ക്ര​​ഡ് ഹാ​​​ര്‍​ട്ട് പ​​​ള്ളി​​​യി​​​ല്‍ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ര്‍​പ്പി​​​ക്കും. കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ല്‍ ന​​​വം​​​ബ​​​റി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും.

More Archives >>

Page 1 of 180