News - 2025

ഫാ. ടോമിന്‍റെ മോചനം: ഉഴുന്നാലില്‍ കുടുംബം നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ 01-06-2017 - Thursday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ബന്ദികളാക്കിയ ഫാ. ​​​ടോമിന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്ഉഴുന്നാലില്‍ കുടുംബം രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​ത്തി​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻചാ​​​ണ്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗത്തിന്റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഫാ.​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ. തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, റോ​​​യ് മാ​​​ത്യു , ഷാ​​​ജ​​​ൻ തോ​​​മ​​​സ്, വി.​​​എ​​​ൻ. വി​​​ശ്വ​​​ൻ, ടി.​​​സി രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലിലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്. ഹ​​​ര്‍​ജി ഗ​​​വ​​​ര്‍​ണ​​​ര്‍ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന് കൈ​​​മാ​​​റി.

More Archives >>

Page 1 of 182