News - 2025
ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
സ്വന്തം ലേഖകന്‍ 29-06-2017 - Thursday
എഡിൻബറോ: സ്കോട്ട്ലന്റിലെ എഡിൻബറോ ഡന്‍ബാര്‍ ബീച്ചിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വൈദികൻ ഫാ.മാർട്ടിൻ വാഴച്ചിറയുടെ പോസ്റ്റ്മോർട്ടം ഇന്നു നടന്നേക്കുംന. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടപ്പോഴാണ് പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടത്തുമെന്ന വിവരം ലഭിച്ചത്.
ഫാ.ടെബിനു കഴിഞ്ഞ ദിവസം മൃതദേഹം നേരിട്ടു കാണാൻ അവസരം നൽകിയിരുന്നു. മൃതദേഹം അഴുകിയ നിലയിൽ ആണെന്നും മറ്റും ചില ഒാൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾക്കായി കഴിഞ്ഞ ദിവസം എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റിലും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം പി യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് പ്രധാനമന്ത്രിക്ക് കത്തയച്ചു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു.