News - 2025
വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിലേക്ക് കര്‍ദിനാള്‍ ആലഞ്ചേരി വീണ്ടും
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ വീണ്ടും നിയമിച്ചു. അഞ്ചു വർഷത്തേക്കാണു പുനർനിയമനം നടത്തിയിരിക്കുന്നത്. 2012 മുതൽ വിശ്വാസതിരുസംഘത്തിലെ ഏഷ്യയിൽനിന്നുള്ള ഏക അംഗമാണു മാർ ആലഞ്ചേരി. ഇദ്ദേഹം ഉൾപ്പെടെ 19 കർദിനാൾമാരാണു തിരുസംഘത്തിലുള്ളത്.
പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം, ഇന്റർനാഷണൽ കൗണ്‍സിൽ ഫോർ കാറ്റക്കെസിസ്, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗണ്‍സിൽ എന്നിവയിലും അംഗമാണു മാർ ജോർജ് ആലഞ്ചേരി. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളിൽ മാർപാപ്പയ്ക്ക് ഉപദേശങ്ങൾ നൽകുന്ന വിശ്വാസ തിരുസംഘത്തിന്റെ പുതിയ തലവനായി ആർച്ച്ബിഷപ് ലൂയിസ് ഫ്രാൻസിസ്ക്കോയെ അടുത്തിടെയാണ് മാര്‍പാപ്പ നിയമിച്ചത്.