News - 2025
ഫാ. മാര്‍ട്ടിന്റെ മൃതദേഹം ഉടനെ വിട്ടുതരാനാകില്ലെന്ന് സ്കോട്ടിഷ് പോലീസ്
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
എഡിൻബറോ: സ്കോട്ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം 12-ാം തീയതിവരെ വിട്ടുതരാനാകില്ലെന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ലാപ്ടോപ്പും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചതായി മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന് ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കി മരണകാരണത്തെക്കുറിച്ചുള്ള അന്തിമ നിഗമനത്തിലെത്തിയ ശേഷം മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്നു ഫിസ്കൽ ഉദ്യോഗസ്ഥൻ അറിയിച്ചതായും ഫാ. ടിബിൻ കൂട്ടിചേര്‍ത്തു. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി വിലയിരുത്തിയെങ്കിലും മറ്റ് അന്വേഷണങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം വിട്ടുതരാനാവില്ലെന്ന നിലപാടിലാണു പോലീസ്.
ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന് 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട സഹായങ്ങള്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ ലിയോ കുഷ്ലി നേരത്തെ വാഗ്ദാനം ചെയ്തിരിന്നു.