News - 2025

അറേബ്യന്‍ വികാരിയാത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ ബി​​​ഷപ്പ് ജിയോവാനി ദിവംഗതനായി

സ്വന്തം ലേഖകന്‍ 07-07-2017 - Friday

അബുദാബി: സതേണ്‍ അ​​​റേ​​​ബ്യ​​​ന്‍ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ മുന്‍ അധ്യക്ഷന്‍ ബി​​​ഷപ്പ് എ​​​മി​​​ര​​​റ്റ​​​സ് ബെ​​​ര്‍ണാ​​​ര്‍ഡ് ജി​​​യോ​​​വാ​​​നി ഗ്രി​​​മോ​​​ളി അ​​ന്ത​​രി​​ച്ചു. 91 വ​​യ​​സാ​​യി​​രു​​ന്നു. ഇ​​​റ്റ​​​ലി​​​യി​​​ലെ ഫ്‌​​​​​​ളോറ​​​ന്‍സി​​​ല്‍ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ​​സം​​​സ്‌​​​കാ​​​രം നാ​​ളെ (ജൂലൈ 8) രാ​​​വി​​​ലെ 9.30ന് ​​​ഫ്ലോ​​​റ​​​ന്‍സി​​​ലെ മോ​​​ണ്ടു​​​കി ക​​​പ്പൂ​​​ച്ചി​​​ന്‍ ആ​​​ശ്ര​​​മ​​​ത്തി​​​ല്‍ നടക്കും. 1976 മുതല്‍ 2005 വരെ കാലയളവിലാണ് യു.എ.ഇയില്‍ അ​​​റേ​​​ബ്യ​​​ന്‍ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ അ​​പ്പ​​സ്തോ​​ലി​​ക് ​വി​​​കാ​​​റാ​​​യി ബെ​​​ര്‍ണാ​​​ര്‍ഡ് ജി​​​യോ​​​വാ​​​നി സേ​​​വ​​​നം അ​​​നുഷ്ഠിച്ചത്.

1926ല്‍ ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ പോ​​​പ്പി​​​യി​​​ലെ ക​​​ര്‍ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ല്‍ ആ​​റു മ​​​ക്ക​​​ളി​​​ല്‍ ര​​​ണ്ടാ​​​മ​​​നാ​​യാണ് ബെ​​​ര്‍ണാ​​​ര്‍ഡ് ജനിച്ചത്. 1942ല്‍ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1951 ഫെബ്രുവരി 17നാണ് അദ്ദേഹം പ്ര​​​ഥ​​​മദി​​​വ്യ ബ​​​ലി അ​​​ര്‍പ്പി​​​ച്ചു.​​​ റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ അ​​​ര്‍ബേ​​​നി​​​യ​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്നു കാ​​​ന​​​ന്‍ നി​​​യ​​​മ​​​ത്തി​​​ല്‍ ഡി​​​ഗ്രി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹം 1975 ഒക്ടോബര്‍ 2നാണ് അ​​​റേ​​​ബ്യ​​​യു​​​ടെ അ​​പ്പ​​സ്തോ​​ലി​​ക് വി​​​കാ​​​റാ​​​യി ചാ​​​ര്‍ജെ​​​ടു​​​ത്ത​​​ത്. 2001-ല്‍ അദ്ദേഹത്തിന് 75വയസ്സുള്ളപ്പോള്‍ രാജി സന്നദ്ധത അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ അറിയിച്ചു. വത്തിക്കാന്റെ നിര്‍ദേശത്തെ തുടര്‍ന്നു 2005-വരെ അദ്ദേഹം പദവിയില്‍ തുടരുകയായിരിന്നു.

More Archives >>

Page 1 of 196