ഇന്നലെ യാക്കര ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്കു പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാർമികത്വം വഹിച്ചു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം മലമ്പുഴയിലെ വൈദിക സെമിത്തേരിയിലായിരുന്നു സംസ്കാരം. രൂപത വികാരി ജനറാൾ മോണ്‍. പീറ്റർ കൊച്ചുപുരയ്ക്കൽ, രൂപതയിലെ മറ്റു വൈദികർ, സന്യസ്തർ, ഒറീസയിൽ സേവനം അനുഷ്ഠിക്കുന്ന വൈദികർ തുടങ്ങിയവർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.
ഉത്തരേന്ത്യയിലെ ആദിവാസി ഗോത്രജനതയ്ക്കിടയില്‍ ശക്തമായ പ്രവര്‍ത്തനവുമായി ഇറങ്ങി ചെന്ന ഫാ. അലക്സാണ്ടർ അവര്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാകുകയായിരിന്നു. അസൗകര്യങ്ങളും എതിർപ്പുകളും ഏറെ നിലനിന്നിരുന്ന സുക്കാനന്ത, ശങ്കരക്കോൾ, റായ്കി, കന്ധമാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്തുവിന്റെ സ്നേഹവും കരുണയും പകര്‍ന്ന് നല്കുവാന് അദ്ദേഹത്തിന് കഴിഞ്ഞു.
പെട്ടിപ്പുറം അൾത്താരയാക്കിയാണ് അച്ചൻ വിശുദ്ധ കുർബാനയർപ്പിച്ചിരുന്നത്. കന്ധമാല്‍ കലാപകാലത്ത് അച്ചന്റെ പള്ളിയും ഭവനവും അക്രമികൾ അഗ്നിക്കിരയാക്കിയിരിന്നു. അഞ്ചു ദിവസം കാട്ടിൽ ഒളിച്ചുകഴിഞ്ഞാണ് അദ്ദേഹം ജീവൻ കാത്തത്. അനേകരുടെ മനസ്സില്‍ ആഴമായ ഓര്‍മ്മകള്‍ നിലനിര്‍ത്തിയാണ് 'കന്ധമാലിന്റെ ഫാ. ചാണ്ടി' വിടവാങ്ങിയത്.
News
'കന്ധമാലിന്റെ ഫാ. ചാണ്ടിക്ക്' വിട
സ്വന്തം ലേഖകന്‍ 12-07-2017 - Wednesday
പാലക്കാട്: ഉത്തരേന്ത്യയിലെ വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിൽ വസിക്കുന്ന ആദിവാസികൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് സേവനത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ച ഫാ. അലക്സാണ്ടർ ചരളംകുന്നേലിനു വിട. 'കന്ധമാലിന്റെ ഫാ. ചാണ്ടി' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിടവാങ്ങിയത്. പാലക്കാട് കണ്ണാടിയിലുള്ള സഹോദരപുത്രന്റെ വസതിയിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് മരണം.