News - 2025

സ്വവർഗ്ഗ വിവാഹത്തിനെതിരെ വോട്ട് രേഖപ്പെടുത്തണമെന്ന ആഹ്വാനവുമായി ഓസ്ട്രേലിയൻ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 19-08-2017 - Saturday

കാൻബറ: സ്വവർഗ്ഗവിവാഹത്തിന് സാധ്യത തേടി ആസ്ട്രേലിയൻ ഗവൺമന്റ് നടത്തുന്ന വോട്ടെടുപ്പിൽ ക്രൈസ്തവർ എതിര്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റ ലോ. അതിരൂപതയിലെ ഇടവകകളിലേക്ക് അയച്ച ഇടയലേഖനത്തിൽ സ്വവർഗ്ഗ വിവാഹത്തെ കത്തോലിക്കാ സഭ പിന്തുണയ്ക്കുന്നില്ലെന്നും അതിനാൽ വിവാഹ ഉടമ്പടിയുടെ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെടാതെ ഇതിനായി വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ബിഷപ്പ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സ്വവർഗ്ഗവിവാഹത്തെ എതിർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. കത്തോലിക്കാ സഭയ്ക്ക് ഓസ്ട്രേലിയൻ സമൂഹത്തെ സ്വാധീനിക്കാൻ കഴിയില്ല. എന്നിരുന്നാലും വിശ്വാസികൾക്ക് ധൈര്യസമേതം തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം നവംബറിലാണ് പ്രസിദ്ധീകരിക്കുന്നത്.

More Archives >>

Page 1 of 211