News - 2025
ഗര്‍ഭഛിദ്രം തിന്മയുടെ നിര്‍വചനം: ഹോളിവുഡ് താരം കെവിന്‍ സോര്‍ബോ
സ്വന്തം ലേഖകന്‍ 26-01-2018 - Friday
കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം ജീവന്റെ നാശമാണെന്നും, തിന്മയുടെ നിര്‍വചനമാണെന്നും സുപ്രസിദ്ധ അമേരിക്കന്‍ നടന്‍ കെവിന്‍ സോര്‍ബോ. സി.എന്‍.എസ്. ന്യൂസിനു നല്‍കിയ എഡിറ്റോറിയത്തിലൂടെയാണ് കെവിന്‍ സോര്‍ബോ അബോര്‍ഷനെതിരെ ആഞ്ഞടിച്ചത്. കൊലപാതകത്തെ മഹത്വവത്കരിക്കുകയാണ് അബോര്‍ഷനിലൂടെ ചെയ്യുന്നത്. ‘ശാക്തീകരണം’ എന്ന വാക്കിന്റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്ന തിന്മയാണ് അബോര്‍ഷനെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ ജനന നിയന്ത്രണത്തിന്റെ വക്താക്കളായിരുന്നു കൊണ്ട് ആയിരകണക്കിന് ഡോളര്‍ വിലവരുന്ന വസ്ത്രങ്ങള്‍ ധരിച്ച്, സാമൂഹിക നീതിയെകുറിച്ച് അവാര്‍ഡ് വേദികളില്‍ പ്രസംഗിക്കുന്ന നടീനടന്‍മാരെ വിമര്‍ശിക്കുവാനും അദ്ദേഹം മറന്നില്ല.
സ്ത്രീകളുടെ അവകാശം, ആരോഗ്യ പരിപാലനത്തിന്റെ പര്യായം, സ്ത്രീ ശാക്തീകരണം, സ്ത്രീകളെ സംബന്ധിക്കുന്ന വിഷയം, ഒരു പരിഹാരം, എന്നീ പേരുകളില്‍ ‘ഭ്രൂണഹത്യ’ എന്ന തിന്മയെ മതനിരപേക്ഷതയുടെ വക്താക്കളായ മാനുഷിക വാദികള്‍ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നന്നത്. ഇത് സത്യമല്ലെന്നും, സത്യത്തില്‍ ജീവനെ നശിപ്പിക്കുന്നതാണ് അബോര്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടലാമയുടെ കൂട് തകര്‍ത്ത് അതിന്റെ മുട്ടകള്‍ മോഷ്ടിക്കുന്നത് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരികയും, പിഴയൊടുക്കെണ്ടതുമായ കുറ്റമാണ്. എന്നാല്‍ ജനിക്കുവാനിരിക്കുന്ന കുട്ടികളെ കൊല്ലുന്ന വലിയൊരു വ്യവസായം നമ്മുടെ രാജ്യത്ത് തഴച്ചു വളര്‍ന്നിരിക്കുന്നു. 'എന്റെ ശരീരം, എന്റെ ഇഷ്ടം’ എന്ന് പറഞ്ഞുകൊണ്ട് നമ്മള്‍ അതിനെ ന്യായീകരിക്കുന്നു. ഓരോ ഗര്‍ഭവതിയുടെ ഉദരത്തിലും ഒരു ജീവനുണ്ട്. അബോര്‍ഷന്‍ എന്ന ക്രൂരമായ പ്രക്രിയ വഴി അതിനെ നശിപ്പിക്കുന്നു.
പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനും, അഴിമതിക്കെതിരായ പോരാട്ടത്തിനും തുല്ല്യമായൊരു പോരാട്ടമാണ് ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമെന്ന് പ്രോലൈഫ് വക്താക്കള്‍ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനു മുന്‍പും തന്റെ ‘പ്രോലൈഫ്’ കാഴ്ചപ്പടുകള്‍ കെവിന്‍ സോര്‍ബോ പൊതുവേദികളില്‍ പങ്ക് വെച്ചിട്ടുണ്ട്. ജനസമ്മതിയാര്‍ജ്ജിച്ച ‘ഹെര്‍ക്കൂലീസ്’ ദി ലെജന്‍ഡറി ജേര്‍ണീസ്, എന്ന ടിവി പരമ്പരയിലെ ഹെര്‍ക്കൂലിസിന്റെ വേഷവും, ‘ഗോഡ് ഈസ് നോട്ട് ഡെഡ്’ എന്ന ചലച്ചിത്രവുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. കെവിന്‍ സോര്‍ബോയുടെ ഭാര്യയായ സാം ജെന്‍കിന്‍സും ഒരു അഭിനേത്രിയാണ്.