News - 2025

വൈറ്റ്ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ നിരീശ്വരവാദികള്‍

സ്വന്തം ലേഖകന്‍ 27-01-2018 - Saturday

വാഷിംഗ്‌ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ‘ഹൗസിംഗ് ആന്‍ഡ്‌ അര്‍ബന്‍ ഡെവലപ്മെന്റ്’ (HUD) കാബിനറ്റ്‌ സെക്രട്ടറിമാര്‍ ആഴ്ചതോറും പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസിനെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികളുടെ സംഘടന. സെക്രട്ടറിമാരെ നിര്‍ബന്ധപൂര്‍വ്വം ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുപ്പിക്കുകയാണെന്ന്‍ ആരോപിച്ച്കൊണ്ട് വാഷിംഗ്‌ടണിലെ ‘ദി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ്‌ സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ്‌ എത്തിക്സ്’ (FOIA) എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.

കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ് ബൈബിള്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്. അറ്റോര്‍ണി ജെനറലായ ജെഫ് സെഷന്‍സ്, സി.ഐ.എ. ഡയറക്ടറായ മൈക് പോംപിയോ, വിദ്യാഭ്യാസ സെക്രടറി ബെറ്റ്സി ഡി വോസ്, എച്ച്‌യു‌ഡി സെക്രട്ടറി ബെന്‍ കാര്‍സണ്‍, എനര്‍ജി സെക്രട്ടറി റിക്കി പെറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇത് ചൂണ്ടിക്കാട്ടി സംഘടന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ബൈബിള്‍ ക്ലാസ്സിന്റെ ചിലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് 'ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ്‌ സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ്‌ എത്തിക്സ്' ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കോ, പൊതുതാല്‍പ്പര്യ പ്രകാരമോ അല്ലാത്തതിനാല്‍ സംഘടന ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കഴിയിയില്ലായെന്ന് എച്ച്‌യു‌ഡി വ്യക്തമാക്കി.

അതേസമയം ബൈബിള്‍ ക്ലാസ്സിന്റെ എല്ലാ ചിലവുകളും കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ബൈബിള്‍ ക്ലാസ്സിനു നേതൃത്വം നല്‍കുന്ന ഡ്രോല്ലിംഗര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.

More Archives >>

Page 1 of 278