News - 2025

അമേരിക്കയിൽ സ്വവർഗ്ഗാനുരാഗികളുടെ സ്വീകാര്യത കുറയുന്നു

സ്വന്തം ലേഖകന്‍ 29-01-2018 - Monday

ഡെട്രോയിറ്റ്: അമേരിക്കയിൽ സ്വവർഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെയുള്ള ലൈംഗീക ന്യൂനപക്ഷങ്ങളുടെ സ്വീകാര്യത കുറയുന്നുവെന്നു റിപ്പോർട്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളടങ്ങുന്ന എൽജിബിറ്റി എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന സമൂഹത്തിനു സ്വീകാര്യത കുറഞ്ഞു വരികയാണെന്ന് എല്‍‌ജി‌ബി‌ടി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഗേ & ലെസ്ബിയന്‍ അല്ല്യന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍’ (GLAAD) എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് വ്യക്തമായത്. കഴിഞ്ഞ നാല് വര്‍ഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് സർവ്വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2014-ൽ സര്‍വ്വേ ആരംഭിച്ച വര്‍ഷം മുതല്‍ എൽജിബിറ്റി സമൂഹത്തോടുള്ള സ്വീകാര്യത കൂടിവരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം എല്‍‌ജി‌ബി‌ടി സമൂഹത്തിന്റെ സ്വീകാര്യതയുടെ സൂചിക താഴോട്ട് പോയതായി ‘ആക്സിലറേറ്റിങ്ങ് അക്സെപ്റ്റന്‍സ്’ എന്ന പേരില്‍ 'ഗ്ലാഡ്‌' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എൽജിബിറ്റി സമൂഹവുമായി സ്വസ്ഥമായി ഇടപെടുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത എൽജിബിറ്റി അല്ലാത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

2017-ലെ 'ഗ്ലാഡ്' റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സ്വവർഗ്ഗാനുരാഗികളുടെ സ്വീകാര്യത ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലായിരുന്നു. യുവജനങ്ങളുടെ പിന്തുണയാണ് ഇക്കാലയളവില്‍ ലഭിച്ചത്. 2018-ആയപ്പോഴേക്കും യുവജനങ്ങള്‍ക്കും ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള സ്വീകാര്യത കുറഞ്ഞതായി കാണുന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യ മാധ്യമങ്ങളിലും, പത്രമാധ്യമങ്ങളിലും ഒരുകാലത്ത് ആളുകള്‍ താല്‍പ്പര്യപൂര്‍വ്വം കണ്ടിരുന്ന എല്‍‌ജി‌ബി‌ടി വാര്‍ത്ത റിപ്പോര്‍ട്ടുകളോടും ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം തങ്ങളുടെ സ്വീകാര്യത കുറയാൻ കാരണം പ്രസിഡന്റ് ട്രംപാണെന്നാണ് എൽജിബിറ്റി സമൂഹം ചൂണ്ടിക്കാണിക്കുന്നത്.

More Archives >>

Page 1 of 279