News - 2025

ഇസ്രായേലിലെ ഹരിത വിപ്ലവത്തില്‍ പങ്കുചേര്‍ന്നു ക്രൈസ്തവ സമൂഹവും

സ്വന്തം ലേഖകന്‍ 01-02-2018 - Thursday

ജറുസലേം: ഇസ്രായേലില്‍ ‘വൃക്ഷങ്ങളുടെ പുതുവര്‍ഷം’ എന്നറിയപ്പെടുന്ന ‘ടു ബിഷ്വത്ത്’ ആഘോഷത്തില്‍ പങ്കു ചേര്‍ന്നുക്കൊണ്ട് ക്രൈസ്തവ സമൂഹവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനയും, ഓണ്‍ലൈന്‍ മാധ്യമമായ ‘ഇസ്രായേല്‍ 365’ ന്റെ ചാരിറ്റി ഫണ്ടും ഉപയോഗിച്ചാണ് ജനുവരി 30-ന് ബാത്ത് അയിനിലും, ഹെബ്രോണിലെ ജൂത മേഖലകളിലും ഒലിവ് മരങ്ങള്‍ നട്ടു 'വൃക്ഷങ്ങളുടെ ജന്മദിന' ആഘോഷത്തില്‍ യഹൂദരോടൊപ്പം ക്രൈസ്തവര്‍ പങ്കാളികളായത്.

‘വൃക്ഷങ്ങളുടെ പുതുവര്‍ഷ'ത്തിന് സംഭാവന നല്‍കിയ ക്രൈസ്തവ സഹോദരങ്ങള്‍ ബൈബിള്‍ പരമായ പ്രവചനം നിറവേറ്റുക മാത്രമല്ല, ഇസ്രായേല്‍ ഭൂപ്രദേശത്ത് യഹൂദ സാന്നിധ്യം ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തിരിക്കുന്നതെന്ന്‘ഇസ്രായേല്‍ 365’ ന്റെ സി‌ഇഒയും റബ്ബിയുമായ ടൂലി വെയ്സ് പറഞ്ഞു. ഹീബ്രു മാസമായ ഷെവാത്തിലെ 15-ാമത്തെ ദിവസമാണ് ‘ടു ബിഷ്വത്ത്’ ദിനമാഘോഷിക്കുന്നത്.

ഒരു പാരിസ്ഥിതിക ബോധവല്‍ക്കരണ ദിനമായിട്ടു കൂടിയാണ് ഇസ്രായേലികള്‍ ഈ ദിനം കൊണ്ടാടുന്നത്. പോളണ്ടില്‍ ജനിച്ച സീവ് യാവെറ്റ്സ് എന്ന യഹൂദനാണ് ഈ ദിവസം വൃക്ഷ തൈ നടുന്ന പതിവിന് തുടക്കം കുറിച്ചത്. 1887-ല്‍ ഇസ്രായേലിലേക്ക് കുടിയേറി അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം ‘ടു ബിഷ്വത്ത്’ ദിവസം തന്റെ വിദ്യാര്‍ത്ഥികളെകൊണ്ട് വൃക്ഷ തൈകള്‍ നടീക്കുമായിരുന്നു. ആ പതിവ് എപ്പോഴും തുടരുകയാണ്. നടീല്‍ ചടങ്ങും വൃക്ഷങ്ങളേയും, തങ്ങളേയും അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതുള്‍പ്പെടെ മുഴുവന്‍ ചടങ്ങും ഫേസ്ബുക്ക് ലൈവിലൂടെ കണ്ടതായി പരിപാടിക്ക് സംഭാവനകള്‍ നല്‍കിയ ക്രൈസ്തവര്‍ പറഞ്ഞു.

35 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സുവിശേഷകരായ ക്രിസ്ത്യാനികള്‍ ഇത്തരം സംഭാവനകള്‍ നല്‍കാറുണ്ടായിരുന്നുവെങ്കിലും അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിച്ചുകൊണ്ട് ഇസ്രായേലികള്‍ ആ പണം സ്വീകരിക്കുവാന്‍ വിമുഖതകാണിക്കുകയായിരുന്നു. എന്നാല്‍ ഈ സാഹചര്യം പിന്നീട് മാറുകയായിരിന്നു.

More Archives >>

Page 1 of 280