News - 2025
ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 19-02-2018 - Monday
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ആരംഭിച്ചു. വത്തിക്കാനില്‍ നിന്ന് മുപ്പതുകിലോമീറ്റര്‍ തെക്കുഭാഗത്ത് മാറി അരീച്ച്യാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. ഇന്നലെ (18/02/18) വൈകുന്നേരം ആരംഭിച്ച ധ്യാനം ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച സമാപിക്കും. ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, വിവിധ പ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് ധ്യാനത്തിലെ വിവിധ പരിപാടികള്‍.
പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ ഉപാദ്ധ്യക്ഷനും ദൈവ ശാസ്ത്രജ്ഞനുമായ ഫാ. ജൊസേ ടൊളെന്തീനൊ മെന്തോണ്‍സ എന്ന വൈദികനാണ് മാര്‍പാപ്പയെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്. 52 കാരനായ ധ്യാനഗുരു പോര്‍ച്ചുഗല്‍ സ്വദേശി കൂടിയാണ്. ധ്യാനത്തെ തുടര്‍ന്നു വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ മാര്‍പാപ്പയുടെ ബുധനാഴ്ചത്തെ പ്രതിവാര പൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.