News - 2025
കര്‍ദ്ദിനാള്‍ കെയ്ത് ഒ'ബ്രയന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 20-03-2018 - Tuesday
ലണ്ടന്‍: സ്കോട്ട്ലന്റിലെ സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ രൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ കെയ്ത് ഒ'ബ്രയന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു. 2013ല്‍ വിരമിച്ച അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരിന്നു. കഴിഞ്ഞ മാസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരിന്നു. ന്യൂകാസ്റ്റിലിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പൂവര്‍ സന്യസ്ഥരാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരിന്നത്.
1938 വടക്കന്‍ അയര്‍ലന്‍ഡിലെ ബോളി കാസ്റ്റിളില്‍ ജനിച്ച ജനിച്ച ഒ' ബ്രയന്റെ കുടുംബം പിന്നീട് സ്‌കോട്ട്ലന്‍ഡിലേക്കു കുടിയേറുകയായിരുന്നു. 1965ന്‍ തിരുപട്ടം സ്വീകരിച്ചു. 1985ല്‍ ബിഷപ്പായും 2003ല്‍ കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെട്ടു. അടുത്തിടെ സെന്‍റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് കുഷ്ലി കര്‍ദ്ദിനാള്‍ കെയ്തിനെ സന്ദര്‍ശിച്ച് അന്ത്യകൂദാശ നല്‍കിയിരിന്നു.