News - 2025

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

ലണ്ടന്‍: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്രിസ്ത്യാനികളെന്ന്‍ ഗവേഷണ ഫലം. മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ മീഡിയ ഏജന്‍സിയായ ടി‌എം‌എച്ച് യു‌കെയില്‍ നടത്തിയ ഗവേഷണത്തിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നതെന്ന് ക്രൈസ്തവരാണെന്ന് വ്യക്തമായത്. മതപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ഭവനരഹിതര്‍ക്കും യുവജനങ്ങളുടെ സഹായത്തിനുമാണ് ഭൂരിഭാഗവും സംഭാവനകള്‍ നല്‍കുന്നത്. ക്യാന്‍സര്‍ റിസേര്‍ച്ച് സെന്‍ററാണ് ഏറ്റവുമധികം സംഭാവന ലഭിക്കുന്ന സ്ഥാപനം.

ടി‌എം‌എച്ച് മീഡിയായുടെ മാനേജിംഗ് ഡയറക്ടറായ എമ്മാ ടിന്‍സ്ലിയാണ് ഗവേഷണ ഫലം പുറത്തുവിട്ടത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കാരുണ്യപ്രവര്‍ത്തികള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ടിന്‍സ്ളി പറഞ്ഞു. 2017-ല്‍ നടത്തിയ മറ്റൊരു സര്‍വ്വേയില്‍ യുകെ യിലെ 61 ശതമാനം ക്രൈസ്തവ വിശ്വാസികളും പതിവായി സംഭാവനകള്‍ നല്‍കുന്നവരാണെന്ന് വ്യക്തമായിരുന്നു. യുകെയിലെ 87 ശതമാനത്തോളം വിശ്വാസികള്‍ പലപ്പോഴായി സംഭാവനകള്‍ നല്‍കുന്നവരാണെന്നാണ് ടി‌എം‌എച്ച് നടത്തിയ പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

87 ശതമാനത്തില്‍ പകുതിയോളം പേര്‍ ആഴ്ചയിലൊരിക്കല്‍ സംഭാവന നല്‍കുന്നവരാണ്. മൂന്നിലൊരു ഭാഗം തങ്ങളുടെ സഭക്ക് മാത്രം സംഭാവനകള്‍ നല്‍കുന്നവരാണെന്നും സര്‍വ്വേ ഫലം പറയുന്നു. എന്നാല്‍ 13 ശതമാനത്തോളം ആളുകള്‍ തങ്ങള്‍ യാതൊരു കാരുണ്യപ്രവര്‍ത്തികള്‍ക്കും സംഭാവനകള്‍ നല്‍കാറില്ലെന്നു തുറന്ന്‍ സമ്മതിക്കുന്നു. യുകെയിലെ ക്രിസ്ത്യന്‍ ജനതയുടെ കാരുണ്യ മനോഭാവം, സഭകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ശരിയായ രീതിയില്‍ തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ഉപകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

More Archives >>

Page 1 of 300