News - 2024

ഓരോ അഞ്ചു മിനുറ്റിലും ഒരു ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെടുന്നു

സ്വന്തം ലേഖകന്‍ 26-03-2018 - Monday

ജറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ ഓരോ അഞ്ചു മിനുറ്റിലും ഒരു ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ജെറുസലേമിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ വക്താവായ ഫാ. ഗബ്രിയേല്‍ നാദാഫ് സ്പെയിന്‍ സന്ദര്‍ശനത്തിനിടക്കാണ്,ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈസ്തവ നരഹത്യ ഇസ്ളാമിക നേതാക്കള്‍ക്ക് അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിശുദ്ധനാട്ടില്‍ ക്രൈസ്തവര്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫാ. ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു.

മധ്യപൂര്‍വ്വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യ തന്നെയാണ്. ഇന്നും, ഇപ്പോഴും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവ പീഡനത്തില്‍ താന്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ലോകം ഇക്കാര്യത്തില്‍ നിശബ്ദതയാണ് അവലംബിക്കുന്നത്. ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ക്രിസ്ത്യന്‍ സഭകള്‍ സംയുക്ത പ്രഖ്യാപനം തന്നെ പുറത്തിറക്കേണ്ടതുണ്ടെന്ന് ഫാ. ഗബ്രിയേല്‍ പറയുന്നു. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കുവാന്‍ കഴിയുന്ന രാജ്യമാണ് ഇസ്രായേലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷ്ണല്‍ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സിന്റെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറുമായ ഡോ. ജെറി ജോണ്‍സണും മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം തുറന്നു പറഞ്ഞിരുന്നു. മധ്യപൂര്‍വ്വേഷ്യയിലെ 13 ശതമാനത്തോളമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ വെറും 3 ശതമാനമായി കുറയുമെന്നാണ് മേരിലാന്‍ഡില്‍ നടന്ന കോണ്‍ഫറന്‍സില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. ക്രൈസ്തവ മതപീഡനത്തെ പാശ്ചാത്യര്‍ അവഗണിക്കുകയാണെന്നും യൂറോപ്പ് അതിന്റെ ക്രൈസ്തവ പാരമ്പര്യത്തിലേക്ക് തിരികെപോകണമെന്നും ഹംഗേറിയന്‍ പ്രസിഡന്‍റ് വിക്ടര്‍ ഓര്‍ബാന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരിന്നു.

More Archives >>

Page 1 of 301