News - 2025
മെക്സിക്കോയില്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 20-04-2018 - Friday
മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാനത്ത് കത്തോലിക്ക വൈദികന്‍ പള്ളിയില്‍ കുത്തേറ്റു മരിച്ചു. ഫാ. റൂബന്‍ അല്‍കാതാര ഡയസ് ആണ് മെക്‌സിക്കോ സിറ്റി പ്രാന്തത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ഇസ്കാല്ലി രൂപതയിലെ ക്വഒഷിലാന്‍ 'ഔർ ലേഡി ഓഫ് കാർമെൻ' ഇടവക ദേവാലയ വികാരിയായിരുന്ന ഫാ. റൂബന്‍ വൈകീട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് കൊല്ലപ്പെട്ടത്. ഘാതകനെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പുരോഹിതര്‍ കൊല്ലപ്പെടുന്നത് മെക്‌സിക്കോയിലാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിയൊന്ന് പേർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത മെക്സികോയിലെ ക്രൈസ്തവ പീഡനങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു.