News - 2025

മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനാറു ഡീക്കന്മാര്‍ക്ക് പാപ്പ തിരുപട്ടം നല്‍കും

സ്വന്തം ലേഖകന്‍ 22-04-2018 - Sunday

വത്തിക്കാന്‍ സിറ്റി: ദൈവവിളികള്‍ക്കായുള്ള അമ്പത്തിയഞ്ചാം ആഗോള പ്രാര്‍ത്ഥനാദിനവും നല്ലിടയന്‍റെ ഞായറും ആചരിക്കപ്പെടുന്ന ഇന്ന്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനാറു ഡീക്കന്‍മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ തിരുപട്ടം നല്‍കും. റോം സമയം രാവിലെ 9.15ന് വത്തിക്കാനില്‍, പത്രോസിന്‍റെ ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലി മദ്ധ്യേ ആയിരിക്കും വിവിധ രാജ്യക്കാരായ ഡീക്കന്മാര്‍ക്ക് പാപ്പ പൗരോഹിത്യപ്പട്ടം നല്‍കുക.

തമിഴ്നാട്ടിലെ പുതുപ്പട്ടിയില്‍ നിന്നുള്ള ജോസഫ് മരിയ രാജ്, കൊടൈക്കനാലില്‍ നിന്നുള്ള പ്രദീപ് ആന്‍റണി ബാബു എഡ്വിന്‍ അമല്‍രാജ്, ശ്രീവില്ലിപുത്തൂരില്‍ നിന്നുള്ള സത്യരാജ് അമല്‍ രാജ് എന്നിവരാണ് പാപ്പായില്‍ നിന്നു പൗരോഹിത്യം സ്വീകരിക്കുന്ന ഇന്ത്യക്കാര്‍. ശേഷിച്ച പതിമൂന്നു ഡീക്കന്മാരില്‍ 5 പേര്‍ ഇറ്റലിക്കാരും വിയറ്റ്നാം, മ്യാന്മാര്‍, ക്രൊയേഷ്യ, കൊളംബിയ, എല്‍ സാല്‍വദോര്‍, പെറു, മഡ്ഗാസ്കര്‍, റൊമേനിയ എന്നീ ദേശങ്ങളില്‍ നിന്നുള്ളവരുമാണ്.

More Archives >>

Page 1 of 310