News - 2025

നാമഹേതുക തിരുനാളില്‍ ഐ‌സ്ക്രീം വിതരണവുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 24-04-2018 - Tuesday

വത്തിക്കാന്‍ സിറ്റി: തന്റെ നാമഹേതുകത്തിരുനാള്‍ ദിനത്തില്‍ ഐ‌സ് ക്രീം വിതരണവുമായി ഫ്രാന്‍സിസ് പാപ്പ. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രം, കാരിത്താസിനോടു ചേര്‍ന്ന് മൂവായിരം പേര്‍ക്ക് ഐസ്ക്രീം വിതരണം ചെയ്തു. ഇന്നലെ സെന്റ് ജോര്‍ജിന്റെ (ഗീവര്‍ഗ്ഗീസിന്റെ) തിരുനാളായിരുന്നു. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര് ഹോര്‍ഹെ മരിയോ ബര്‍ഗോളിയോ എന്നാണ്. ഹോര്‍ഹെ എന്നാല്‍ ജോര്‍ജ് എന്നാണ് അര്‍ത്ഥമാക്കുന്നത്.

2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 78ാം ജന്മദിനം ആഘോഷിച്ചത് റോമിലെ അഗതികള്‍ക്ക് സ്ലീപിംഗ് ബാഗുകള്‍ വിതരണം ചെയ്തായിരുന്നു. വീടില്ലാത്ത എട്ടുപേരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ഭക്ഷണം കഴിച്ചായിരുന്നു 2016ലെ ജന്മദിനാഘോഷം. ഇന്നലെ ലോകമെമ്പാടുനിന്നും വിവിധ മാധ്യമങ്ങളിലൂടെ പാപ്പായ്ക്ക് അനേകര്‍ ആശംസകള്‍ നേര്‍ന്നു.

More Archives >>

Page 1 of 311