News - 2024
ദിവ്യകാരുണ്യ ആരാധന നടത്തുക, ദേവാലയങ്ങൾ തുറന്നു നൽകുക: കർദ്ദിനാൾ ക്ലിമീസ് ബാവ
സ്വന്തം ലേഖകന്‍ 16-08-2018 - Thursday
തിരുവനന്തപുരം: ശക്തമായ പ്രളയ കെടുതിയിൽ അകപ്പെട്ടിരിക്കുന്ന ദുരിതബാധിതർക്ക് അഭയമൊരുക്കുവാൻ ദേവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും തുറന്ന് നൽകുവാൻ സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുടെ ആഹ്വാനം. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് കർദ്ദിനാൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ദേവാലയങ്ങളിൽ ദിവ്യകാരുണ്യ ആരാധന നടത്തുവാനും കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുവാനും സങ്കീർത്തനം 51 ഉരുവിടുവാനും കർദ്ദിനാൾ അഭ്യർത്ഥിച്ചു. നാളെയും മറ്റന്നാളും (ആഗസ്റ്റ് 17, 18) ഉപവാസ പ്രാർത്ഥന നടത്തുവാനും കർദ്ദിനാൾ ക്ലിമീസ് ബാവ ആഹ്വാനം നൽകി.