News - 2025

ഫാ. ഡൊമിനിക് വാളന്മനാലിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു

സ്വന്തം ലേഖകന്‍ 16-08-2018 - Thursday

ഉടുമ്പന്‍ചോല: അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ പേരിൽ സോഷ്യല്‍ മീഡിയായില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവ വഴി ഫാ. ഡൊമിനിക്ക് നല്‍കിയ സന്ദേശം എന്ന ആമുഖത്തോടെയാണ് സ്ത്രീ ശബ്ദത്തിൽ വോയ്സ് മെസേജു പ്രചരിക്കുന്നത്. കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങിയിരിക്കുന്ന ഘട്ടത്തിൽ ആളുകളെ കുടുതൽ ഭയവിഹലരാക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ഇത് ധ്യാനകേന്ദ്രത്തിന്റെയോ ഡൊമിനിക് അച്ചന്റെയോ അറിവോടെയല്ലെന്നും അണക്കര മരിയൻ ധ്യാനകേന്ദ്രം വ്യക്തമാക്കി.

ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐ‌ടി ആക്ട് വഴി പോലീസില്‍ പരാതി നല്‍കും. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ പ്രളയ ദുരിതത്തിലാണ്‌. ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായം എത്തിക്കുന്നതിനും സ്വന്തം വീടുകളിൽ താമസ സൗകര്യവും ഭക്ഷണവും നൽകുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണം. പ്രളയകെടുതിയിലൂടെ കടന്നുപോകുന്ന കേരള ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ധ്യാനകേന്ദ്രം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 351