News - 2024
ഇന്തോനേഷ്യന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 02-10-2018 - Tuesday
വത്തിക്കാന്‍ സിറ്റി: ഭൂചലനത്തിലും സുനാമിയിലും സര്‍വ്വതും നഷ്ട്ടപ്പെട്ട ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയുടെ അവസാനത്തിലാണ് പാപ്പ ദുരിതമുഖത്തെ ജനങ്ങളെ പ്രത്യേകം ഓര്‍ത്തത്. ഇന്തോനേഷ്യന്‍ ജനതക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരെ ദൈവം സമാശ്വാസിപ്പിക്കട്ടെയെന്നും പാപ്പ പറഞ്ഞു. വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ചവര്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ ജപം ചൊല്ലിയാണ് പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട സഹോദരങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത്.
ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 1200 പേരാണ് കൊല്ലപ്പെട്ടത്. പലസ്ഥലത്തും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതേയുള്ളുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചത്തേക്ക് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ സുലവേസിയിലെ പാലു നഗരം പൂര്‍ണ്ണമായും തകര്‍ന്നു. പട്ടിണി സഹിക്ക വയ്യാതെ പല സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ കൊള്ളയടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.