Life In Christ - 2025

ക്രിസ്തുവിന് സാക്ഷ്യം നല്‍കി സെനഗലിലെ സംരഭകര്‍

സ്വന്തം ലേഖകന്‍ 20-02-2019 - Wednesday

ഡാകാര്‍: പാശ്ചാത്യ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കി കത്തോലിക്ക സംരംഭകരുടെ കൂട്ടായ്മ. ഓരോ ദിനത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:34) എന്ന സുവിശേഷ ഭാഗത്തെ കേന്ദ്രീകരിച്ചാണ് മൂന്നാമത് ‘എന്റര്‍ പ്രീണേഴ്സ് വീക്കെന്‍ഡ്’ പരിപാടി ഫെബ്രുവരി 16-17 തിയതികളിലായി തലസ്ഥാന നഗരമായ ഡാക്കാറിലെ സെന്റ്‌ ഡൊമിനിക്ക് യൂണിവേഴ്സിറ്റി ഇടവകയില്‍ നടന്നത്. ബിസിനസ് തിരക്കുകള്‍ ഒഴിവാക്കി ക്രിസ്തുവിനായി പൂര്‍ണ്ണമായും സമയം മാറ്റിവെച്ചുകൊണ്ടാണ് സെനഗലിലെ വ്യവസായ സംരഭകരുടെ കൂട്ടായ്മ നടന്നത്. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച പരിപാടി സെനഗലിലെ ബിസിനസ്സുകാരുടെ ആത്മീയതയുടെ പ്രകടനമായി മാറി.

പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാതെ ആത്മീയ കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കുവാന്‍ കത്തോലിക്കാ വ്യവസായികള്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു പരിപാടി. ക്രൈസ്തവരായ യുവാക്കള്‍ക്ക് പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ട സഹായങ്ങളും പ്രോത്സാഹനവും നല്‍കാന്‍ പരിപാടിയില്‍ പങ്കെടുത്ത അംഗങ്ങള്‍ തീരുമാനിച്ചു. വിവാഹിതരായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് സെനഗലില്‍ ആദ്യ കൂട്ടായ്മ നടന്നത്. പിന്നീട് വര്‍ക്കേഴ്സ് ഈവനിംഗ് ഇവന്റില്‍ യുവസംരഭകരേയും ക്ഷണിക്കുകയായിരുന്നുവെന്നു സംഘാടകയായ ഡെനിസ് മേരി-ജോ ണ്ടിയാവേ പറഞ്ഞു.

More Archives >>

Page 1 of 7