News - 2025

ശ്രീലങ്കന്‍ ആക്രമണം ഹൃദയഭേദകം: ഫ്രാന്‍സിസ് പാപ്പ

ബാബു ജോസഫ് 22-04-2019 - Monday

വത്തിക്കാന്‍ സിറ്റി: ഇന്നലെ ശ്രീലങ്കയിലുണ്ടായ ആക്രമണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ആക്രമണം ഹൃദയഭേദകമാണെന്നു ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നു റോമ നഗരത്തിനും ലോകത്തിനുമുള്ള 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ പറഞ്ഞു. ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കേ ആക്രമണത്തിന് ഇരയായ ക്രൈസ്തവ സമൂഹത്തെയും ഇത്തരം ആക്രമണങ്ങള്‍ക്കിരയായ എല്ലാവരെയും ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നുവെന്നും ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

More Archives >>

Page 1 of 441