News - 2024

ഗര്‍ഭഛിദ്രത്തിന് പൂര്‍ണ്ണ വിലക്ക്: ജീവന്റെ ചരിത്രം രചിച്ച് അലബാമ

സ്വന്തം ലേഖകന്‍ 16-05-2019 - Thursday

അലബാമ: ഗർഭസ്ഥ ശിശുക്കളുടെ അവകാശം സംരക്ഷിക്കുന്നതിനായി യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ ഭ്രൂണഹത്യ പൂർണമായും വിലക്കുന്ന ബില്ല് അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ സെനറ്റ് പാസാക്കി.1973-ലെ കുപ്രസിദ്ധ റോയ് വെസ് വേയ്ഡ് കേസിലാണ് അമേരിക്കയിലെ സുപ്രീം കോടതി ഭ്രൂണഹത്യ നിയമവിധേയമാക്കി ഉത്തരവിട്ടത്. സംസ്ഥാനത്തെ പുതിയ ബില്ല് സുപ്രീം കോടതിയുടെ മുൻ ഉത്തരവിനെ മാറ്റിമറിക്കുന്നതാണ്. ഗവർണറും റിപ്പബ്ലിക്കൻ പാർട്ടിക്കാരിയുമായ ടെറി കോളിൻസ് ബില്ലിൽ ഒപ്പുവെച്ചാൽ നിയമം ആകും.

പ്രോലൈഫ് നിലപാടുകളുള്ള കോളിൻസ് ബില്ലിൽ ഒപ്പുവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് മുൻതൂക്കമുള്ള സെനറ്റിൽ എച്ച് ബി 314 എന്ന പേരിലുള്ള ബില്ല് ആറിനെതിരെ ഇരുപത്തിയഞ്ച് വോട്ടുകൾക്ക് പാസാക്കിയത്. ബില്ലിൽ നിഷ്ക്കർഷിച്ചിരിക്കുന്നതനുസരിച്ച് ഭ്രൂണഹത്യയ്ക്ക് ആവശ്യപ്പെടുന്ന സ്ത്രീകൾക്ക് ശിക്ഷ ലഭിക്കില്ല. അതേസമയം ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ഡോക്ടർമാർക്ക് 99 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

അതേസമയം ബില്ല് നിയമമായാൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാന്റ് പാരന്റ്ഹുഡ് അടക്കമുള്ള കുപ്രസിദ്ധ സംഘടനകളും, ഭ്രൂണഹത്യ അനുകൂലികളും നിയമത്തെ കോടതികളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. രണ്ടു പ്രോലൈഫ് ജഡ്ജിമാരെ അമേരിക്കയുടെ സുപ്രീംകോടതിയിൽ ഡൊണാൾഡ് ട്രംപ് നിയമിച്ചിരിക്കുന്നതിനാൽ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ പാസാക്കാൻ സംസ്ഥാനങ്ങൾക്ക് വലിയ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും കേസ് ഭാവിയിൽ സുപ്രീം കോടതിയിൽ എത്തിയാൽ, അത് നിലവിലുള്ള ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിയമങ്ങൾ തിരുത്തപ്പെടാൻ ഇടയാക്കിയേക്കാം.

More Archives >>

Page 1 of 450