India - 2025
കേരള സഭയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെസിബിസി
സ്വന്തം ലേഖകന്‍ 02-06-2019 - Sunday
കൊച്ചി: കേരളസഭയിലെ കാലികമായ വിവിധ പ്രശ്‌നങ്ങള്‍ നാലിന് ആരംഭിക്കുന്ന കെസിബിസി സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ തത്കാലം അഭിപ്രായപ്രകടനത്തിനില്ല. പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും കെസിബിസി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.