India - 2025

മലയാളി വൈദികനെ ചരിത്രപഠന കമ്മിറ്റിയിലേക്ക് പാപ്പ നാമനിര്‍ദേശം ചെയ്തു

സ്വന്തം ലേഖകന്‍ 21-07-2019 - Sunday

ബംഗളൂരു: സിഎംഐ സഭാംഗവും ധര്‍മാരാം പൊന്തിഫിക്കല്‍ അത്തനേയം സഭാചരിത്ര അധ്യാപകനുമായ റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐയെ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്തു. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ധര്‍മാരാം പൊന്തിഫിക്കല്‍ അത്തനേയം മുന്‍ പ്രസിഡന്റും സിഎംഐ കോഴിക്കോട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലുമായ റവ. ഡോ. ഫ്രാന്‍സിസ് സഭാചരിത്ര അധ്യാപകനാണ്.

More Archives >>

Page 1 of 257