India - 2025
അല്‍ഫോന്‍സാമ്മ ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകം: മാര്‍ ജോസഫ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 22-07-2019 - Monday
തിരുവനന്തപുരം: താന്‍പ്രതി ആരും വേദനിക്കരുത് എന്ന നിര്‍മലമായ മനസിന് ഉടമയായിരുന്ന അല്‍ഫോന്‍സാമ്മ ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകമായിരുന്നുവെന്ന്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പോങ്ങുമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ തീര്‍ഥാടന പദയാത്രയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷാകര്‍ത്താക്കള്‍ മക്കളുടെ ദൈവവിളിക്കു തടസം നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 8.30ന് ലൂര്‍ദ് ഫൊറോന പള്ളിയില്‍നിന്ന് ആരംഭിച്ച വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിനു ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പ്രാരംഭസന്ദേശം നല്‍കി.