India - 2025
പരമോന്നത അല്‍മായ ബഹുമതി 'സഭാതാരം' പ്രഫ. മാത്യു ഉലകംതറയ്ക്കു സമ്മാനിച്ചു
16-09-2019 - Monday
കുടമാളൂര്‍: സീറോ മലബാര്‍ സഭയിലെ പരമോന്നത അല്‍മായ ബഹുമതിയായ 'സഭാതാരം' പ്രഫ. മാത്യു ഉലകംതറയ്ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മാനിച്ചു. സാഹിത്യ പ്രേഷിതനാണ് കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന ഇടവകാംഗം കൂടിയായ പ്രഫ. ഉലകംതറയെന്നും അദ്ദേഹത്തിന്റെ ക്രിസ്തുഗാഥ സാഹിത്യ തറവാട്ടിലെ ഈടുറ്റ കവിതാസമാഹാരമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഇന്നലെ രാവിലെ കുടമാളൂര്‍ ഫൊറോന പള്ളിയങ്കണത്തിലെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സെന്റ് മേരീസ് യുപി സ്‌കൂളിലെ കുട്ടികളുടെ ബാന്‍ഡ്‌മേളത്തിന്റെ അകന്പടിയോടെ സ്വീകരിച്ചു. കൈക്കാരന്‍ ടി.ജി. ജോര്‍ജുകുട്ടി ബൊക്കെ നല്‍കി. വികാരി റവ. ഡോ. മാണി പുതിയിടം പള്ളിയുടെ പ്രധാന കവാടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്നു വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാള്‍ കുര്‍ബാനയ്ക്കു കര്‍ദിനാള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വ്യാകുലക്കൊന്ത ചൊല്ലി പഴയപള്ളി ചുറ്റി പ്രദക്ഷിണവും നടന്നു.
സ്വീകരണ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, കൈക്കാരന്മാരായ ടി.ജി. ജോര്‍ജുകുട്ടി, സിറിയക് ജോര്‍ജ് പാലംതട്ടേല്‍, വി.ജെ. ജോസഫ് വേളാശേരില്‍, സാബു വര്‍ഗീസ് മറ്റത്തില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പിആര്‍ഒ അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.