News - 2024

സ്ഥാനമൊഴിയുന്ന വത്തിക്കാൻ അംബാസഡറിന് ഫിലിപ്പീൻസിന്റെ ആദരം

സ്വന്തം ലേഖകന്‍ 13-12-2019 - Friday

മനില: ഫിലിപ്പീൻസിലെ വത്തിക്കാൻ അംബാസഡർ സ്ഥാനത്തു നിന്നും പദവി ഒഴിയുന്ന ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയയെ 'ഓർഡർ ഓഫ് സിക്കാട്ടുണ' എന്ന ഉന്നത പദവി നൽകി ഫിലിപ്പീൻസ് ആദരിച്ചു. മാലാക്കാനാങിൽ ഗബ്രിയേൽ കസിയയ്ക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വച്ചാണ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടെ അദ്ദേഹത്തെ ആദരിച്ചത്. ഫിലിപ്പീൻസുമായുള്ള ബന്ധം ഊഷ്മളമാക്കാൻ വിവിധ രാജ്യങ്ങളെ സഹായിക്കുന്ന അവരുടെ നയതന്ത്ര പ്രതിനിധികൾക്കും, ജോലി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഫിലിപ്പീൻസിന്റെ തന്നെ നയതന്ത്ര പ്രതിനിധികൾക്കുമാണ് ഓർഡർ ഓഫ് സിക്കാട്ടുണ എന്ന അംഗീകാരം, രാജ്യം നൽകാറുള്ളത്.

ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ ഗബ്രിയേൽ കസിയയെ നിയമിച്ചിരുന്നു. യുദ്ധങ്ങൾ ഒഴിവാക്കാനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുമായി തന്റെ ദൌത്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയ പറഞ്ഞു. അദ്ദേഹം ഉടനെ പ്രസ്തുത സ്ഥാനമേറ്റെടുക്കും.

More Archives >>

Page 1 of 509