News - 2024

ഞായറാഴ്ച ശുശ്രൂഷ തടഞ്ഞ് ചൈനയിൽ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി പൂട്ടിച്ചു

സ്വന്തം ലേഖകന്‍ 13-12-2019 - Friday

ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായി പ്രവിശ്യയില്‍ ഞായറാഴ്ച ശുശ്രൂഷകള്‍ തടഞ്ഞ് മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൂട്ടിച്ചു. ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾ നടക്കുന്നതിനിടയിൽ ദേവാലയത്തിലേക്ക് സർക്കാർ പ്രതിനിധികൾ ഇരച്ചു കയറുകയായിരുന്നു. ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയ ക്രൈസ്തവ വിശ്വാസികൾ നിയമപരമല്ലാത്ത സ്ഥലത്താണ് ആരാധന നടത്തുന്നതെന്ന വാദമാണ് സർക്കാർ പ്രതിനിധികളുന്നയിച്ചതെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ചൈന എയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിൽ നിന്ന് പുറത്തു പോകാൻ വിശ്വാസികൾ വിസമ്മതിച്ചെങ്കിലും അവരെ അധികൃതര്‍ പുറത്താക്കുകയായിരിന്നു.

അതേസമയം അധികൃതര്‍ നടപടി ആരംഭിച്ച സമയത്ത് ഇരുനൂറോളം വരുന്ന ക്രൈസ്തവർ ദേവാലയത്തിന് മുന്നിൽ ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കാനും, ഗാനമാലപിക്കാനുമായി ആരംഭിച്ചു. സിൻജിയാങ് മുതൽ ടിബറ്റ് വരെയും, മറ്റ് പ്രദേശങ്ങളിലും, ചൈനയിലെ പ്രൊട്ടസ്റ്റൻറ്, കത്തോലിക്കാ വിശ്വാസികൾക്കിടയിലും മത വിശ്വാസത്തിനെതിരെയും, മതവിശ്വാസികൾക്കെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധമാണ് നടത്തുന്നതെന്ന് ചൈനയിലെ മുൻ കനേഡിയൻ അംബാസഡറായിരുന്ന ഡേവിഡ് മുൾറോണി ലൈഫ് സൈറ്റ് ന്യൂസിനോട് പറഞ്ഞു.

More Archives >>

Page 1 of 509