News - 2024

ഭ്രൂണഹത്യക്കെതിരെ നടപടിയെടുക്കാൻ പുതിയ ബ്രിട്ടീഷ് സർക്കാരിനോട് ക്രൈസ്തവ സംഘടനയുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 16-12-2019 - Monday

ലണ്ടന്‍: കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ജയിച്ചതിന് പിന്നാലെ ജീവന്റെ മൂല്യം സംരക്ഷിക്കാൻ ഭരണകൂടത്തോട് അഭ്യര്‍ത്ഥനയുമായി ക്രൈസ്തവ സംഘടനയായ ക്രിസ്ത്യന്‍ ആക്ഷന്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കെയർ). ബോറിസ് ജോൺസൺ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭൂരിപക്ഷത്തോടു കൂടിയാണ് ഭരണത്തിലേറിയത്. ലേബർ പാർട്ടിയും, ലിബറൽ പാർട്ടിയും ഭ്രൂണഹത്യകൾ കൂടുതലായി നടത്താൻ അനുവദിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് ഇലക്ഷൻ പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ കത്തോലിക്കാ സഭയും, ആംഗ്ലിക്കൻ സഭയും വിവിധ ക്രൈസ്തവ സംഘടനകളും ശക്തമായി ശബ്ദമുയര്‍ത്തിയിരിന്നു.

ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കാൻ സർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് നടപടികൾ സ്വീകരിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നതായി കെയർ സംഘടന വ്യക്തമാക്കി. ഉത്തര അയർലണ്ടിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന ഭ്രൂണഹത്യ അനുകൂല നിയമം പിൻവലിക്കുന്നതിനായി പ്രവിശ്യയ്ക്ക് അവകാശം തിരികെ നൽകണമെന്നതാണ് സംഘടനയുടെ മറ്റൊരാവശ്യം. മത സ്വാതന്ത്ര്യവും, അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കാൻ കേയർ സർക്കാരിനോട് ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക് ഭ്രൂണഹത്യ നടത്തുന്നതിനായി വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം പിൻവലിക്കണമെന്നും 'കെയർ' ആവശ്യപ്പെട്ടു.

More Archives >>

Page 1 of 510