News - 2025
ശ്രീലങ്കയിലെ ക്രൈസ്തവ കൂട്ടക്കൊല: മുന്‍ പ്രസിഡന്‍റിന്റെ മൊഴി രേഖപ്പെടുത്തും
സ്വന്തം ലേഖകന്‍ 07-01-2020 - Tuesday
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മൊഴി ശ്രീലങ്കന്‍ പോലീസ് രേഖപ്പെടുത്തും. രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും നൂറു കണക്കിന് ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ ആക്രമണം തടയുന്നതില്‍ അന്നത്തെ പോലീസ് തലവനും പ്രതിരോധ സെക്രട്ടറിയും പരാജയപ്പെട്ടുവെന്ന ആരോപണമാണ് കേസിനാധാരം. കോടതി നിര്‍ദേശപ്രകാരം ലങ്കന്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണു മൊഴി രേഖപ്പെടുത്തുക.
കഴിഞ്ഞ ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. അക്രമത്തില്‍ 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. നൂറോളം പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.