News - 2025
നൈജീരിയയില്‍ വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകന്‍ 15-02-2020 - Saturday
ബെനിന്‍ സിറ്റി: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. യുറോമി രൂപതയിലെ റവ. ഫാ. നിക്കോളാസ് ഒബോയെ വെള്ളിയാഴ്ചയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രൂപതാ ചാന്‍സലര്‍ ഓസി ഒഡെനോര്‍ പറഞ്ഞു. നൈജീരിയയില്‍ അടുത്തിടെ ക്രൈസ്തവര്‍ക്കു നേര്‍ക്കുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ നാലു വൈദിക വിദ്യാര്‍ഥികളെ പട്ടാളവേഷത്തിലെത്തിയ സായുധ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ ഒരാളെ അക്രമി സംഘം കൊലപ്പെടുത്തിയിച്ചിരിന്നു. വിട്ടയച്ച മറ്റു മൂന്നു പേരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. നൈജീരിയയിലെ സ്ഥിതി പരിതാപകരമാണെന്നും സായുധവിഭാഗങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹൈന്‍ ഗെര്‍ഡേണ്‍ നേരത്തെ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക