India - 2024

നല്ലതണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായ്ക്കു സ്വയാധികാരം

15-09-2020 - Tuesday

കാഞ്ഞിരപ്പള്ളി: നല്ലതണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായെ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സ്വയാധികാര ദയറായായി ഉയര്‍ത്തി. നല്ലതണ്ണി മാര്‍ത്തോമ്മാ ശ്ലീഹാ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സ്വയാധികാര ദയറയായി ഉയര്‍ത്തിയ ഡിക്രി ആബട്ട് റവ.ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്കു കൈമാറി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം ഡിക്രി വായിച്ചു.

തുടര്‍ന്നു മാര്‍ ജോസ് പുളിക്കലിന്റ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. നല്ലതണ്ണിയിലെ മാര്‍ത്തോമ്മാ ശ്ലീഹാ ദയറാ സീറോ മലബാര്‍ സഭയിലെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ സ്വയാധികാര ദയറായാണ്. മാര്‍ത്തോമ നസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്കു ഉത്തേജനം നല്കുന്ന ദയറായുടെ സ്വയാധികാര പ്രഖ്യാപനം സീറോ മലബാര്‍ സഭയിലെ ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്.

More Archives >>

Page 1 of 346