News - 2025

ഇറ്റലിയിൽ വൻ ഭൂചലനം; റോമിലും പ്രകമ്പനം

സ്വന്തം ലേഖകന്‍ 19-01-2017 - Thursday

റോം: മധ്യഇറ്റലിയില്‍ ബുധനാഴ്ച രാവിലെ തുടര്‍ച്ചയായി ഭൂചലനമുണ്ടായി. അബ്രൂസോ, ലാസിയോ, മാര്‍ച്ചേ, എന്നിവിടങ്ങളിലാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പമാപിനിയില്‍ 5.3 മുതല്‍ 5.7 വരെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ കഴിഞ്ഞവര്‍ഷമുണ്ടായ അതേ പ്രദേശത്തുതന്നെയാണ് നടന്നത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി.

ഭൂചലനത്തിന്റെ പ്രകമ്പനം റോമിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 10.25-നായിരുന്നു 5.3 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം നടന്നത്. ശേഷം ഒരുമണിക്കൂറിനുള്ളില്‍ തന്നെ 5.5, 5.7 തീവ്രതകളില്‍ രണ്ടുതവണകൂടി തുടര്‍ച്ചയായി ഭൂചലനമുണ്ടായി. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ 300 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​മാ​​ട്രി​​സ് പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഇ​​ന്ന​​ലെ ഭൂ​​ച​​ല​​നം അനുഭവ​​പ്പെ​​ട്ട​​ത്.

More Archives >>

Page 1 of 129