News - 2025
ഫ്രാന്‍സിസ് പാപ്പ ഈജിപ്ത് സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 19-03-2017 - Sunday
കെയ്റോ: ഏപ്രില്‍ മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഏപ്രിൽ 28,29 തിയതികളിലായിരിക്കും മാർപാപ്പ കയ്റോയിൽ സന്ദർശനം നടത്തുക. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അൽസിസി, അൽ അസർ മോസ്കിലെ ഗ്രാൻഡ് ഇമാം ഷേക്ക് അഹമ്മദ് അൽ തയിബ്, കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ എന്നിവരുമായി മാര്‍പാപ്പ കൂടികാഴ്ച നടത്തും.
സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് നേരത്തെ വത്തിക്കാന്‍ സ്ഥിരീകരിച്ചിരിന്നു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. അതേ സമയം ഈ വര്‍ഷം മാര്‍പാപ്പ ഭാരതം സന്ദര്‍ശിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.