News
അലഹബാദില് സെമിത്തേരി തകര്ക്കപ്പെട്ട നിലയില് കണ്ടെത്തി
സ്വന്തം ലേഖകന് 27-03-2017 - Monday
അലഹബാദ്: ക്രൈസ്തവ വിശ്വാസികളെ ഏറെ വേദനിപ്പിച്ച് കൊണ്ട് അലഹബാദിലെ രാജപ്പൂര് സെമിത്തേരി തകര്ക്കപ്പെട്ട നിലയില് കണ്ടെത്തി. അഭിനവ് ജോയി എന്ന വിശ്വാസി തന്റെ മുത്തശിയുടെ കല്ലറ സന്ദര്ശിക്കാന് എത്തിയപ്പോളാണ് കല്ലറകള് തകര്ക്കപ്പെട്ട നിലയില് കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള് സോഷ്യല് മീഡിയായില് പ്രചരിക്കുകയായിരിന്നു. കല്ലറയില് നിന്ന് കുരിശ് രൂപങ്ങള് അറത്തു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സാമൂഹ്യവിരുദ്ധര് സ്ഥിരമായി ചൂതുകളിക്കും മദ്യപനത്തിനുമായി സെമിത്തേരിയില് ഒന്നിച്ചു കൂടുക പതിവായിരിന്നുവെന്ന് റിപ്പോര്ട്ടുണ്ട്. ഇത് കൂടാതെ നിരവധി അസാന്മാര്ഗ്ഗികപ്രവര്ത്തനങ്ങളും ഇവിടെ നടന്നതായി സംശയിക്കുന്നുണ്ട്. സംഭവം നടന്നിട്ടു മൂന്നു ദിവസമായെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കുറ്റവാളികള്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
More Archives >>
Page 1 of 157
More Readings »
അർജൻ്റീനയില് വിശുദ്ധ ജോണ് പോള് രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി
ബ്യൂണസ് അയേഴ്സ്: അർജൻ്റീനയിലെ എസ്ക്വലിലെ തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തില് നിന്നു വിശുദ്ധ ജോണ്...
![](/content_image/News/News-2025-02-12-09:42:19.jpg)
മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തരുതെന്ന് മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വർധിച്ചുവരുന്ന ദുരവസ്ഥയിൽ മനുഷ്യസുരക്ഷ...
![](/content_image/India/India-2025-02-12-08:58:50.jpg)
രോഗശാന്തി ശുശ്രൂഷ ഇപ്പോള് Zoom-ല്
പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ലോക രോഗിദിനമായി ആചരിക്കുമ്പോള് എഫ്ഫാത്ത ഗ്ലോബൽ...
![](/content_image/Events/Events-2025-02-11-20:59:22.jpg)
വന് ദുരന്തത്തില് പോറല് പോലും എല്ക്കാതെ രക്ഷപ്പെട്ടു; തിരുഹൃദയ നാഥന് ഒരുക്കിയ സംരക്ഷണമെന്ന് സ്പാനിഷ് കുടുംബം
മാഡ്രിഡ്: തന്റെ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം താൻ നേരിട്ട ഗുരുതരമായ ഒരു...
![](/content_image/News/News-2025-02-11-19:30:02.jpg)
ലൂർദ് മാതാവിനാൽ പ്രചോദിതം: ഫെറേറോ റോഷേർ ചോക്ലേറ്റിന് പിന്നിലെ കഥ
റോം: ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും...
![](/content_image/News/News-2024-04-17-20:29:49.jpg)
നൈജീരിയയില് വചനപ്രഘോഷകന് ഉള്പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള് കൊലപ്പെടുത്തി
ഗോംബെ: രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ അക്രമം തുടരുന്നതിനിടെ, നൈജീരിയയിലെ ഗോംബെ...
![](/content_image/News/News-2025-02-11-15:35:56.jpg)