News - 2025

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ഈഫല്‍ ടവര്‍ വെളിച്ചമണച്ചു

സ്വന്തം ലേഖകന്‍ 27-05-2017 - Saturday

പാരീസ്: ഈ​​​​ജി​​​​പ്തി​​​​ൽ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോടുള്ള ആദരവ് പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. പാരീസ് മേയര്‍ അന്നെ ഹിഡാൽഗോയാണ് കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെളിച്ചമണയ്ക്കാനുള്ള നിർദേശം നൽകിയത്. ഈജിപ്തിലെ ക്രൈസ്തവർ ക്രൂരമാ‍യ ആക്രമണങ്ങൾക്ക് ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഹിഡാൽഗോ പറഞ്ഞു.

ഇന്നലെ മി​​​​ന്യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സെന്‍റ് സാ​​​​മു​​​​വ​​​​ൽ സ​​​​ന്യാ​​​​സി​​​​മ​​​​ഠ​​​​ത്തി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സ് ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ഭീകരര്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ 28 പേ​​​​ർ കൊ​​​​ല്ല​​​​പ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തില്‍ 23 പേ​​​​ർ​​​​ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ഐ‌എസ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈജിപ്തിലെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളെ തങ്ങള്‍ തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘സീനായി പ്രൊവിന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഐ‌എസ്‌ അനുബന്ധ സംഘടന പുറത്ത് വിട്ട വീഡിയോയില്‍ വെളിപ്പെടുത്തിയിരിന്നു.

More Archives >>

Page 1 of 180