News - 2025

വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സന്ദേശത്തിന്റെ കയെഴുത്തുപ്രതി കണ്ടെടുത്തു

സ്വന്തം ലേഖകന്‍ 03-06-2017 - Saturday

യോക്ക്ഷെയർ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വി. പത്താം പീയൂസ് പാപ്പയുടെ സന്ദേശത്തിന്റെ ചുരുൾ യോക്ക്ഷെയറില്‍ നിന്നും ലഭിച്ചു. 1908 ൽ വേക്ക്ഫീല്ഡിലുള്ള കത്തോലിക്കാ യുവജന സൊസൈറ്റിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മാർപ്പാപ്പ അയച്ച സന്ദേശത്തിന്റെ കൈയെഴുത്തുപ്രതിയാണ് കണ്ടെത്തിയത്. അമ്പതിലേറെ വർഷങ്ങളായി സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന നോർമൻ ഹേസലിന്റെ പക്കലാണ് കണ്ടെത്തിയ കൈയെഴുത്തുപ്രതി.

സൊസൈറ്റിയുടെ ഡയറക്റ്റർ ആയിരുന്ന ജസ്യൂട്ട് വൈദികൻ ഫാ. തിമോത്തി കോർട്നിയുടെ അഭ്യർത്ഥന പ്രകാരം ലഭിച്ചതാണ് മാർപാപ്പയുടെ ആശംസാ സന്ദേശം. ശതാബ്ദി ആഘോഷങ്ങൾക്കിടയിലായിരിക്കാം തന്റെ കൈയിലതു വന്നു ചേർന്നതെന്ന് ഹേസൽ അറിയിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹിതരാകുന്ന ഏതൊരു കത്തോലിക്കാ ദമ്പതികൾക്കും മാർപ്പാപ്പയുടെ ചിത്രമടങ്ങിയ സന്ദേശം ലഭ്യമാണെന്നും എന്നാൽ വർഷങ്ങൾക്ക് മുൻപ് അത്തരം സംവിധാനങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല.

എന്നിരുന്നാലും അതിയായ ആഗ്രഹം മൂലം വത്തിക്കാനിലേക്ക് എഴുതുകയും അതിനു മറുപടിയായി മാർപ്പാപ്പ തന്നെ സ്വന്തം കൈയക്ഷരത്തിൽ അനുഗ്രഹാശിസ്സുകൾ അറിയിക്കുകയും ചെയ്തു. തട്ടിൻപുറത്തു നിന്നും അത്തരമൊരു കുറിപ്പ് ലഭിച്ചതിൽ താൻ അത്ഭുതപ്പെട്ടുവെന്നും ഹേസൽ പറഞ്ഞു. വളരെയധികം സ്നേഹത്തോടെ അപ്പസ്തോലികനുഗ്രഹാശിസ്സുകൾ സൊസൈറ്റി ഡയറക്ടർ ഫാ.കോട്നിയ്ക്കും അംഗങ്ങൾക്കും നേരുന്നുവെന്നാണ് സന്ദേശം. വേക്ക്ഫീൽഡ് സെന്‍റ് അഗസ്റ്റിൻ ദേവാലയ വികാരി, മോൺസിഞ്ഞോർ ഡേവിഡ് സ്മിത്തിന് വിശുദ്ധ ബലി മധ്യേ പേപ്പൽ സന്ദേശം കൈമാറി.

More Archives >>

Page 1 of 183