News - 2025
സുവര്‍ണ ജൂബിലി ആഘോഷം: എംഎസ്ടി സമൂഹം മാര്‍പാപ്പയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 12-10-2017 - Thursday
വത്തിക്കാന്‍ സിറ്റി: സെന്റ് തോമസ് മിഷണറി സൊസൈറ്റിയുടെ (എംഎസ്ടി) സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സമൂഹത്തിന്റെ ഡയറക്ടര്‍ ജനറലും വൈദികരും ഇന്നലെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 26 എംഎസ്ടി വൈദികരും പാശ്ചാത്യ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 19 വൈദികരുമാണ് ഇന്നലെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.
കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരോടൊപ്പമാണ് സംഘം മാര്‍പാപ്പയെ കണ്ടത്. സഭയിലെ വൈദികര്‍ക്കും മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. സീറോമലബാര്‍ സഭയ്ക്ക് ഭാരതം മുഴുവന്‍ അജപാലന സുവിശേഷ പ്രഘോഷണാവകാശം നല്‍കിയത് സെന്റ് തോമസ് മിഷണറി സൊസൈറ്റി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. 1968 ഫെബ്രുവരി 22ന് പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ സ്ഥാപിച്ച എംഎസ്ടി സമൂഹത്തിന് ഇന്ന് ഒരു മെത്രാനും 345 വൈദികരുമുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും എംഎസ്ടി വൈദികര്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.