News - 2025
പ്രശസ്ത അവതാരക അമാൻഡ വിടവാങ്ങിയത് ദൈവത്തെ പ്രകീര്‍ത്തിച്ചതിന് ശേഷം
സ്വന്തം ലേഖകന്‍ 04-01-2018 - Thursday
ടെക്സാസ്: ടെലിവിഷന്‍ പരിപാടികളിലും വാര്‍ത്ത അവതരണത്തിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു അമേരിക്കന്‍ ജനതയെ ആകര്‍ഷിച്ച മാധ്യമ പ്രവര്‍ത്തക അമാൻഡ ഡേവിസ് വിടവാങ്ങിയത് ദൈവത്തെ പ്രകീര്‍ത്തിച്ചതിന് ശേഷം. മരണത്തിന് ഏതാനും ദിവസങ്ങൾ മുൻപ് തന്റെ വിശ്വാസം ലോകത്തിന് മുൻപിൽ ഏറ്റുപറഞ്ഞ അമാൻഡ ഡേവിസിന്റെ ഫേസ്ബുക്ക് കുറിപ്പ് വിശ്വാസ സാക്ഷ്യമായി പ്രചരിക്കുകയാണ്.
"ധൈര്യമായിരിക്കുക, ദൈവത്തെ സ്തുതിക്കുന്നത് തുടരുക". ക്രിസ്തുമസ് രാത്രിയിൽ അമാൻഡ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇപ്രകാരമായിരുന്നു. ദൈവത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ച ക്രിസ്തുമസ് ദിനങ്ങളെയോർത്ത് കൃതജ്ഞതയര്‍പ്പിക്കുന്നുവെന്ന ചിത്രത്തോടൊപ്പമായിരിന്നു അമാൻഡയുടെ പോസ്റ്റ്.
അറ്റ്ലാന്റ ടെലിവിഷനിൽ മുപ്പത് വർഷത്തോളം പത്രപ്രവർത്തകയായി സേവനമനുഷ്ഠിച്ച അമാൻഡ ഡേവീസ് കഴിഞ്ഞ ചൊവ്വാഴ്ച ടെക്സാസിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ നില്‍ക്കവേ പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്നു മരിക്കുകയായിരിന്നു. സി.ബി.എസിലും മറ്റ് പ്രമുഖ മാധ്യമങ്ങളിലും വാർത്താവതാരികയായി പ്രവർത്തിച്ചു വരികയാണ് അന്ത്യം. അറുപത്തിരണ്ട് വയസ്സായിരുന്നു. അമാൻഡയുടെ മൃതസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടന്നു.