News

'ക്രിസ്താനുഭവ യോഗ ധ്യാനം' ഗുരുതരമായ തെറ്റ്: ഇടപെടലുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍

സ്വന്തം ലേഖകന്‍ 05-01-2018 - Friday

ഡല്‍ഹി: 'ക്രിസ്താനുഭവ യോഗ ധ്യാനം' കത്തോലിക്കാ വിശ്വാസ വിരുദ്ധമാണെന്ന മുന്നറിയിപ്പുമായി ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. കേരളത്തിലെ കാലടി ആസ്ഥാനമായി എം‌സി‌ബി‌എസ് സഭാംഗമായ ഫാ. സൈജു തുരുത്തിയില്‍ നടത്തുന്ന ക്രിസ്താനുഭവ യോഗ ധ്യാനത്തെ ചൂണ്ടിക്കാട്ടി വിശ്വാസികള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ബിഷപ്പിന്റെ പ്രതികരണം.

ക്രിസ്താനുഭവ യോഗധ്യാനത്തെ സാധൂകരിക്കുവാന്‍ ക്രൈസ്റ്റ് യോഗ റീട്രീറ്റ് സെന്‍റര്‍ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയ പഠനങ്ങളെ സൂചിപ്പിച്ചായിരിന്നു വിശ്വാസികള്‍ ഇ മെയില്‍ അയച്ചത്. സഭയുടെ പ്രബോധനങ്ങള്‍ യോഗ ധ്യാനത്തിന് എതിരാണെന്ന് തെളിയിക്കുന്ന രേഖകളും മെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിന്നു. കത്തോലിക്കരായ ഓരോരുത്തര്‍ക്കും യാതൊരു കാരണവശാലും വിശ്വാസയോഗ്യമായി സ്വീകരിക്കാൻ കഴിയുന്ന ഒന്നല്ലാ യോഗ ധ്യാനമെന്നും ഇതിന് എതിരെയുള്ള രേഖകള്‍ ശരിയാണെന്നും ബിഷപ്പ് വ്യക്തമാക്കി.

"ക്രിസ്താനുഭവയോഗ ധ്യാനം കത്തോലിക്കാ വിശ്വാസവിരുദ്ധമെന്നുള്ള താങ്കളുടെ അഭിപ്രായത്തെ പൂർണമായും ഞാൻ അംഗീകരിക്കുന്നു. കത്തോലിക്കാരായ നമുക്ക് യാതൊരു കാരണവശാലും വിശ്വാസയോഗ്യമായി സ്വീകരിക്കാൻ കഴിയുന്ന ഒന്നല്ല - ക്രൈസ്തവവത്ക്കരിച്ച യോഗ അഥവാ ക്രിസ്തു യോഗ. ഇതിനെതിരെയുള്ള രേഖകളില്‍ എല്ലാം വ്യക്തമാണ്". ഇതാണ് ബിഷപ്പ് അത്താനേഷ്യസിന്റെ മറുപടി. വടക്കെ അറേബ്യൻ വികാരിയേറ്റ് അധികാരിയായ ബിഷപ്പ് കാമില്ലോ ബാലിനും 'ക്രിസ്താനുഭവ യോഗ' തെറ്റാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരിന്നു.

ഇ മെയില്‍ സംഭാഷണത്തിന്റെ സ്കീന്‍ഷോട്ട് ‍

More Archives >>

Page 1 of 269