News - 2025
ചൈനയില്‍ വൈദികനെ കാണാതായി: പിന്നില്‍ സര്‍ക്കാര്‍ അധികൃതരെന്ന് സംശയം
സ്വന്തം ലേഖകന്‍ 16-01-2018 - Tuesday
ബെയ്ജിംഗ്: എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ കഴിഞ്ഞ ആഴ്ച മോചിതനായെന്ന വാര്‍ത്ത വന്നതിനു പിന്നാലെ കത്തോലിക്ക വൈദികനെ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. ലിഷുയി രൂപതയിൽ നിന്നുമുള്ള ഫാ. ലു ദാൻഹുവ എന്ന കത്തോലിക്ക വൈദികനെയാണ് കാണാതായിരിക്കുന്നത്. കിഴക്കൻ സെയിജിംഗിലെ വൈദിക മന്ദിരത്തിൽ നിന്നും സംസ്ഥാന മതകാര്യ നേതൃത്വത്തിന്റെ അധികാരികളെ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതായാണ് സംശയിക്കുന്നത്.
സൗഹൃദ സംഭാഷണത്തിനും ഔദ്യോഗിക വൈദിക അംഗീകാരത്തിനുമായി അദ്ദേഹത്തെ സര്‍ക്കാര്‍ അധികാരികള്‍ സമീപിക്കുകയായിരിന്നുവെന്നും വൈദികനെ കൂട്ടിക്കൊണ്ട് പോകുകയായിരിന്നുവെന്നും പ്രദേശവാസി വെളിപ്പെടുത്തി. അതേസമയം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഫാ.ലുവിനെ വിട്ടയച്ചതായി അധികാരികൾ പറഞ്ഞു. അധികാരികളുടെ ഈ വിശദീകരണത്തില്‍ അവ്യക്തത തുടരുകയാണ്. അദ്ദേഹം ഇതുവരെയും തിരിച്ചെത്തിയില്ലെന്നും ഫോണിലും അദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ലെന്നും രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി.
വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ ഏക വൈദികനായ ഫാ.ലു 2016 ഡിസംബർ പതിനാലിനാണ് രഹസ്യ കേന്ദ്രത്തിൽ വച്ച് ബിഷപ്പ് പീറ്റർ ഷാവോ സുമിനിൽ നിന്നും തിരുപ്പട്ടം സീകരിച്ചത്. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. ബിഷപ്പിന്റെ മോചനത്തിന് 5 ദിവസം മുന്‍പാണ് വൈദികന്റെ തിരോധാനം.